കൊല്ലം : നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കോടികൾ ചെലവിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു .
ബിജെപി എ ക്ലാസ് മണ്ഡലമായി കരുതിയിരുന്ന ചാത്തന്നൂരിൽ കൊടകരയ്ക്ക് സമാനമായ കുഴൽപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
also read:ഫസൽ വധക്കേസ് : കാരായിമാര്‍ക്കായി കണ്ണൂരിൽ വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം
കർണാടക രജിസ്ട്രേഷനിള്ള നിരവധി വാഹനങ്ങൾ ബിജെപി ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിരന്തരം വന്ന് പോയതായും
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മണ്ഡലത്തിൽ ഒഴുക്കിയതായും പരാതിയില്‍ ആരോപിക്കുന്നു.
ചാത്തന്നൂരിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡന്‍റ് അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കള്ളപ്പണമിടപാടിനെ കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.