ETV Bharat / state

കൊട്ടാരക്കര പിടിക്കാന്‍ അമരക്കാരനായി ബിജെപി സ്ഥാനാർഥി സോമൻ - election campaign kollam

ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന എൻഡിഎ സ്ഥാനാർഥിയായ സോമനും പ്രവർത്തകരും ശുഭപ്രതീക്ഷയിലാണുള്ളത്.

കൊട്ടാരക്കര  കൊട്ടാരക്കര എൻഡിഎ സ്ഥാനാർഥി  കൊട്ടാരക്കര തെരഞ്ഞെടുപ്പ് വാർത്ത  തെരഞ്ഞെടുപ്പ് വാർത്ത കൊട്ടാരക്കര  സോമൻ വാർത്ത കൊട്ടാരക്കര  kottaraka NDA candidate  kottaraka NDA election campaign  election campaign kollam  election campaign kottarakara
കൊട്ടാരക്കര പിടിക്കാന്‍ അമരക്കാരനായി ബിജെപി സ്ഥാനാർഥി സോമൻ
author img

By

Published : Mar 18, 2021, 1:37 PM IST

കൊല്ലം: ദീര്‍ഘനാളത്തെ പ്രവര്‍ത്തനം കൊണ്ടും ചടുലമായ പ്രസംഗങ്ങളിലൂടെയും കൊട്ടാരക്കരക്കാര്‍ക്ക് സുപരിചിതനാണ് സോമന്‍. ചെറുതും വലുതുമായ ജനകീയ പ്രശ്‌നങ്ങളിലും ഭാഗമാകുന്ന സോമനെയും കൂട്ടരെയും ജനത്തിന് അപരിചിതമല്ല. ഈ ബന്ധം വോട്ടാക്കി മാറ്റി അദ്ഭുതം സൃഷ്ടിക്കാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. രണ്ട് തവണ മണ്ഡലം പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ സോമന് കഴിഞ്ഞിട്ടുണ്ട്. 10 വര്‍ഷമായി വയയ്ക്കല്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റാണ്.

ശബരിമല സംരക്ഷണത്തിനായുള്ള സമരങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് ജയിലിലും കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് പാര്‍ട്ടിയുടെ വോട്ട് ശതമാനം വര്‍ധിപ്പിച്ചു. നെടുവത്തൂര്‍, മൈലം, കുളക്കട, വെളിയം, കരീപ്ര, സ്വന്തം പഞ്ചായത്തായ ഉമ്മന്നൂര്‍, കൊട്ടാരക്കര നഗരസഭ എന്നിവിടങ്ങളില്‍ ത്രിതല തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റവും വോട്ടിങ് ശതമാനത്തിലെ വര്‍ധനയും മുതല്‍ കൂട്ടാകുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.