കൊല്ലം: അറസ്റ്റ് വാറണ്ടായ കേസിൽ കൊല്ലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്‌ണയ്ക്ക് ജാമ്യം. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ 2017 ജൂൺ എട്ടിന് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിൻ്റെ ഭാഗമായി കൊല്ലത്ത് ട്രെയിൻ തടഞ്ഞ കേസിലാണ് ബിന്ദുകൃഷ്‌ണയ്ക്ക് ജാമ്യം ലഭിച്ചത്.
കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ജാമ്യം ലഭിച്ചത്. ബിന്ദുകൃഷ്‌ണയ്ക്ക് വേണ്ടി കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സൂരജ് രവിയുടെ സഹോദരൻ അഡ്വ. ധീരജ് രവി ഹാജരായി.