കൊല്ലം: വിശന്നു കരയുന്ന വായിലേക്ക് മണ്ണ് വാരിയിട്ടു തിന്നുവാൻ പറയുന്ന പിണറായി വിജയന്‍റെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണ . വില വർധനവിനെതിരെ കൊല്ലത്ത് സപ്ലൈകോയുടെ മുന്നില്‍ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്‌തുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ വിമർശനം.
വിലക്കയറ്റം മൂലം കേരളത്തിലെ അടുപ്പുകളിൽ തീ പുകയാത്ത ദിനങ്ങളാണ്. ഇതൊന്നുമറിയാതെ വിദേശ പര്യടനവുമായി കുടുംബവുമൊത്ത് തുള്ളി നടക്കുന്ന പിണറായി കേരളത്തിന് വിനാശത്തിന്‍റെ നാളുകളാണ് വിതക്കുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.