കൊല്ലം : ദേശീയ പാതയിൽ കൊല്ലം കാവനാടിനും രാമൻകുളങ്ങരയ്ക്കും ഇടയിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ യാത്ര തടസപ്പെടുത്തി യുവാവിന്‍റെ ബൈക്ക് അഭ്യാസം. പകൽ പതിനൊന്ന് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസിന് സൈഡ് നല്‍കാതെ യുവാവ് പ്രകടനം നടത്തിയത്.
ഏകദേശം രണ്ടര കിലോമീറ്ററോളം യുവാവ് ഇത്തരത്തില്‍ മുന്നേറി. പലതവണ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ഹോൺ മുഴക്കി കയറി പോകാൻ ശ്രമിച്ചെങ്കിലും യുവാവ് മാറാന്‍ തയ്യാറായില്ല.
ബസിൽ നിന്നും യാത്രക്കാരിൽ ഒരാൾ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇരുചക്ര വാഹനമോടിച്ച യുവാവിനെ പൊലീസ് തിരയുകയാണ്.