കൊല്ലം : കെഎസ്ആര്‍ടിസില്‍ എംപാനല്‍ കണ്ടറക്ടറായിരുന്ന പത്തനാപുരം പഴഞ്ഞിക്കടവ് പ്ലാവിള വീട്ടില്‍ സാലു പി.ഡാനിയേല്‍ ജോലി നഷ്ടപ്പെട്ടതോടെയാണ് കൃഷി യിലേക്കിറങ്ങിയത്. പാട്ടത്തിനെടുത്ത വയലില്‍ വെറ്റിലകൃഷിയും ആരംഭിച്ചു. ആഴ്ചയില്‍ ലഭിക്കുന്ന വെറ്റില വരുമാനത്തില്‍ നിന്നാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ സാലുവിന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് തകര്‍ന്നടിഞ്ഞത്. ഒന്നും അവശേഷിക്കാതെ 500ലധികം തടം വെറ്റിലയും കാറ്റില്‍ നിലംപൊത്തി. ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.
also read: കാസര്‍കോട് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം ; സര്‍വീസുകള്‍ മുടങ്ങി
പറക്കോട് പത്തനാപുരം, പന്തളം ചന്തകളിൽ വെറ്റിലയുമായി പോകാനിരിക്കെയാണ് പ്രകൃതിയുടെ വിളയാട്ടം. തലവൂര്‍ ക്യഷിഭവന്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രകൃതി ക്ഷോഭത്തിൽ കാർഷിക വിളകൾ നശിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്.