ETV Bharat / state

ആഡംബര കാറിൽ കറങ്ങി ബാറ്ററി മോഷണം; പ്രതികൾ പിടിയിൽ

ആഡംബര കാറിൽ കറങ്ങി ബാറ്ററി മോഷണം പതിവാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം  ആഡംബര കാറിൽ കറങ്ങി ബാറ്ററി മോഷണം  പ്രതികൾ പിടിയിൽ  battery theft  kollam
ആഡംബര കാറിൽ കറങ്ങി ബാറ്ററി മോഷണം; പ്രതികൾ പിടിയിൽ
author img

By

Published : Oct 20, 2020, 9:46 AM IST

കൊല്ലം: ആഡംബര കാറിൽ കറങ്ങി ബാറ്ററി മോഷണം പതിവാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം ഇട്ടിവ ഷിയാന മൻസിലിൽ ഷിനാസ് (19), ഇട്ടിവ ചെറുതേൻ കുഴിയിൽ തൻസീർ (21), ഇട്ടിവ കുറ്റിയാംമൂട്ടിൽ മേലതിൽ മുനീർ (19), മഞ്ഞപ്പാറ ഷഹന മൻസിലിൽ ഷംനാദ് (21) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണനല്ലൂർ എസ്.എച്ച്.ഒ, യു.പി.വിപിൻ കുമാറിന്‍റെ നേതൃത്വത്തിൽ കുണ്ടുമൺ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പരിശോധനയിൽ വാഹനത്തിൽ വിവിധ ഉപകരണങ്ങളും കാറിന്‍റെ ഡിക്കിയിൽ മൂന്നോളം ബാറ്ററികളും കണ്ടെത്തി. വിശദമായ ചോദ്യംചെയ്യലിൽ വാടകക്ക് എടുത്ത ആഡംബര കാറുകളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ പതിച്ചശേഷം അതിൽ കറങ്ങിനടന്ന് വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്നതായി ഇവർ സമ്മതിച്ചു. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് മോഷണം നടത്തിയിരുന്നത്. കാറിലുണ്ടായിരുന്ന ബാറ്ററികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷകളിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. ബാറ്ററികൾ വിറ്റുകിട്ടുന്ന പണം വാഹനത്തിന്‍റെ വാടകയ്ക്കും ആഡംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.