കൊല്ലം: വൃശ്ചികക്കാറ്റ് ശക്തി പ്രാപിച്ചതോടെ കിഴക്കന്‍ മലയോര മേഖലയില്‍ വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ അഞ്ചല്‍ സ്വദേശി അനി ഡാനിയേലിന്‍റെ ഒരേക്കര്‍ ഭൂമിയിലെ വാഴ കൃഷിയില്‍ ഭൂരിഭാഗവും നിലംപൊത്തി. വിളവെടുക്കാറായത് ഉള്‍പ്പടെ അഞ്ഞൂറോളം വാഴകളാണ് ഒടിഞ്ഞുവീണത്. വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് കാറ്റ് കനത്ത നാശം വിതച്ചത്. ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായി പ്രവാസിയായിരുന്ന അനി ഡാനിയേല്‍ പറഞ്ഞു. കൃഷി, റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നാശം കണക്കാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കുമെന്ന് കൃഷി ഓഫീസ് അധികൃതര്‍ അറിയിച്ചു.
ശക്തമായ കാറ്റില്‍ വാഴകൃഷി നശിച്ചു - strong wind
അഞ്ചലില്‍ വിളവെടുക്കാറായത് ഉള്‍പ്പടെ അഞ്ഞൂറോളം വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്
കൊല്ലം: വൃശ്ചികക്കാറ്റ് ശക്തി പ്രാപിച്ചതോടെ കിഴക്കന്‍ മലയോര മേഖലയില്‍ വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ അഞ്ചല്‍ സ്വദേശി അനി ഡാനിയേലിന്‍റെ ഒരേക്കര്‍ ഭൂമിയിലെ വാഴ കൃഷിയില്‍ ഭൂരിഭാഗവും നിലംപൊത്തി. വിളവെടുക്കാറായത് ഉള്‍പ്പടെ അഞ്ഞൂറോളം വാഴകളാണ് ഒടിഞ്ഞുവീണത്. വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് കാറ്റ് കനത്ത നാശം വിതച്ചത്. ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായി പ്രവാസിയായിരുന്ന അനി ഡാനിയേല്‍ പറഞ്ഞു. കൃഷി, റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നാശം കണക്കാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കുമെന്ന് കൃഷി ഓഫീസ് അധികൃതര്‍ അറിയിച്ചു.
വൃശ്ചിക കാറ്റ് ശക്തി പ്രാപിച്ചതോടെ കിഴക്കന്‍ മലയോര മേഖലയില്‍ വ്യാപകമായ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തു. അഞ്ചല്‍ കരുകോണ്‍ വെട്ടിപ്പുഴ വീട്ടില്‍ പ്രവാസിയായ അനി ഡാനിയേലിന്‍റെ ഒരേക്കര്‍ ഭൂമിയിലെ വാഴ കൃഷിയില്‍ ഭൂരിഭാഗവും കഴിഞ്ഞ ദിവസത്തെ കാറ്റില്‍ നിലംപൊത്തി. വിളവെടുക്കറായത് ഉള്‍പ്പടെ അഞ്ഞൂറോളം വാഴകളാണ് ഒടിഞ്ഞുവീണത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ എത്തിയ അനി ഡാനിയേല്‍ ജീവനോപാധിയായിട്ടാണ് വാഴകൃഷി ആരംഭിച്ചത്. വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് കാറ്റ് കനത്ത നാശം വിതച്ചത്. ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചതായി അനി ഡാനിയേല്‍ പറയുന്നു. കൃഷി, റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നാശം കണക്കാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കുമെന്ന് കൃഷി ഓഫീസ് അധികൃതര്‍ അറിയിച്ചു.
Conclusion:ഇ. ടി.വി ഭാരത്