ETV Bharat / state

എല്‍ഡിഎഫില്‍ താനും പാര്‍ട്ടിയും പൂർണ സംതൃപ്‌തരെന്ന് ബാലകൃഷ്ണപിള്ള - kerala mla

അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായിട്ടാണ് യുഡിഎഫ് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ പിന്തുണയുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

kollam  ldf  kb ganesh kumar  kerala mla  pathnapuram
എല്‍ഡിഎഫില്‍ താനും തന്‍റെ പാര്‍ട്ടിയും പൂർണ സംതൃപ്തരാണെന്ന് ബാലകൃഷ്ണപിള്ള
author img

By

Published : Jun 13, 2020, 3:49 PM IST

കൊല്ലം: എല്‍ഡിഎഫില്‍ താനും പാര്‍ട്ടിയും പൂർണ സംതൃപ്‌തരാണെന്ന് കേരള കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള. അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായിട്ടാണ് യുഡിഎഫ് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ പിന്തുണയുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

എല്‍ഡിഎഫില്‍ താനും തന്‍റെ പാര്‍ട്ടിയും പൂർണ സംതൃപ്തരാണെന്ന് ബാലകൃഷ്ണപിള്ള

യുഡിഎഫുമായി താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മകനും എംഎഎല്‍എയുമായ ഗണേഷ് കുമാറും വാർത്താമ്മേളനത്തിൽ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ ഗൂഢാലോചനയുണ്ട്. എല്‍ഡിഎഫില്‍ തങ്ങള്‍ വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ആരുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത നല്‍കിയവര്‍ പറയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രി സ്ഥാനത്തിന് വേണ്ടി യുഡിഎഫിലേക്ക് പോകുന്നുവെന്ന് പറയുന്നത് നാണംകെട്ട കാര്യമാണ്. രണ്ടു തവണ മന്ത്രിസ്ഥാനം ഉപേക്ഷിച്ചയാളാണ് താനെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിയാകാന്‍ താത്പര്യമില്ല. സൗഹൃദ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് എം.കെ.മുനീര്‍ അച്‌ഛനെ കാണാന്‍ വീട്ടില്‍ വന്നത്. മുന്നണിയുമായി ബന്ധപ്പെട്ട ഒരു രാഷ്‌ട്രീയവും അവിടെ സംസാരിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.