ETV Bharat / state

കൊവിഡ് വ്യാപനം തടയുന്നതിന് സൗജന്യ ആയുർവേദ പ്രതിരോധ മരുന്നുകൾ സജ്ജമാക്കി

author img

By

Published : Apr 30, 2021, 3:50 PM IST

ജില്ലയിലെ 17 ആയുർവേദ ആശുപത്രികളിലും 84 ഡിസ്പെൻസറികളിലും 16 എൻഎച്ച്എം ഡിസ്പെൻസറികളിലും മരുന്നുകൾ ലഭ്യമാണ്.

കൊവിഡ്  കൊല്ലം  ആയുർവേദം  ആയുർ രക്ഷ ക്ലിനിക്  പൊലീസ്  പുനർജനി  Ayurvedic medicines  covid  Ayurveda
കൊവിഡ് വ്യാപനം തടയുന്നതിന് സൗജന്യ ആയുർവേദ പ്രതിരോധ മരുന്നുകൾ സജ്ജം

കൊല്ലം: കൊവിഡ് വ്യാപനം തടയുന്നതിന് ജില്ലയിൽ ആയുർവേദ പ്രതിരോധ മരുന്നുകൾ സജ്ജം. ജില്ലാ ആയുർവേദ ആശുപത്രിയിലും ഡിസ്പെൻസറികളിലും സൗജന്യമായാണ് മരുന്ന് വിതരണം ചെയ്യുന്നത്.

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആരംഭിച്ച ആയുർ രക്ഷ ക്ലിനിക് വഴി സുഖായുഷ്യം, സ്വാസ്ഥ്യം, പുനർജനി എന്നീ പദ്ധതികൾ വഴിയാണ് മരുന്ന് വിതരണം ചെയ്യുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്ക് സുഖായുഷ്യം വഴിയും 60 വയസ്സിന് താഴെ വരുന്നവർക്ക് സ്വാസ്ഥ്യത്തിലും ഉൾപ്പെടുത്തിയാണ് മരുന്നുകൾ നൽകുന്നത്. സുഖായുഷ്യത്തിൽ പ്രധാനമായും സുദർശനം, വില്വാദി എന്നീ രണ്ട് തരം ഗുളികൾ നൽകും. ഇവ ഒന്ന് വീതം രണ്ട് നേരം എന്ന രീതിയിൽ കഴിക്കണം. ഷഡംഗ തോയം എന്ന മരുന്ന്പൊടി ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ എന്ന രീതിയിൽ ചേർത്ത് തിളപ്പിച്ച് കുടിക്കണം. ഇന്ദു കാഷായ ചൂർണ്ണവും പ്രതിരോധത്തിനായി നൽകുന്നു. അന്തരീക്ഷ മലിനീകരണം വഴി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനും വൈറസ് സാന്നിധ്യം ഇല്ലാതാക്കുന്നതിനുമായി അപരാജിത ധൂപ ചൂർണ്ണവും നൽകുന്നു.

ALSO READ:കൊല്ലം റൂറൽ മേഖലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

കൊവിഡ് രോഗം പൂർണ്ണമായും സുഖപ്പെട്ടവർക്ക് വൈറസ് ബാധ വീണ്ടും വരാതിരിക്കാൻ പുനർജനി പദ്ധതിയിലൂടെയുള്ള പ്രതിരോധ മരുന്ന് നൽകും. ഇതിനായി അവരുടെ കയ്യിൽ നിന്ന് സാക്ഷ്യപത്രം എഴുതി വാങ്ങും. ഔഷധിയിൽ നിന്നാണ് പ്രതിരോധ മരുന്നുകൾ വാങ്ങുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ സഹായത്തോടെ ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ഉടൻ തന്നെ ലഭിക്കും. ജില്ലയിലെ 17 ആയുർവേദ ആശുപത്രികളിലും 84 ഡിസ്പെൻസറികളിലും 16 എൻഎച്ച്എം ഡിസ്പെൻസറികളിലും മരുന്നുകൾ ലഭ്യമാണ്.

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ പൊലീസ്, ഫയർ ഫോഴ്സ്, വിജിലൻസ് തുടങ്ങിയ ഉദ്യോഗസ്ഥ വിഭാഗത്തിനും മരുന്നുകൾ നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ആയുർവേദത്തിലൂടെയുള്ള പ്രതിവിധികൾക്കായി ജില്ലാ ആയുർവേദ വിഭാഗം സജ്ജമാണ്. കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ആയുർവേദത്തിൽ നിരവധി ചികിൽസാ പദ്ധതികളുണ്ടെന്നും ഇവയെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും ജില്ലാ ഗവൺമെന്‍റ് ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ ഷിജു മാത്യു പറഞ്ഞു.

ALSO READ: ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുറച്ച് സർക്കാർ ഉത്തരവിറങ്ങി

മരുന്നുകൾ ആയുർ രക്ഷാ ക്ലിനിക് വഴി സൗജന്യമായി ലഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. സ്വാസ്ഥ്യം, സുഖാഷ്യം, ഭേഷജം, പുനർജനി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ വിവിധ പ്രായമുള്ളവർക്കുള്ള സൗജന്യ ചികിൽസാ പദ്ധതികൾ പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്നും ഡോ ഷിജു മാത്യു നിർദേശിച്ചു. കേന്ദ്ര ആയുർ രക്ഷാ വകുപ്പിന്‍റെ ആയുർ-64 എന്ന കൊവിഡ് പ്രതിരോധ മരുന്ന് ഏറെ ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.