കൊല്ലം: കൊട്ടാരക്കരയിൽ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താല്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോട്ടാത്തല സരിഗ സ്വദേശി അനിൽ കുമാറാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. വിഷ്ണു പ്രശാന്ത് എന്നയാളെ തടി കഷ്‌ണം ഉപയോഗിച്ചാണ് ഇയാള്‍ മര്‍ദിച്ചത്. അനിൽ കുമാര്‍ സ്ഥിരമായി മദ്യപിച്ച് വന്ന് ബഹളം വെക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണം. കൊട്ടാരക്കര എസ്ഐ രാജീവ്, എഎസ്ഐമാരായ വിശ്വനാഥൻ, മധുസൂദനൻ പിള്ള എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താല്‍ ശ്രമം; പ്രതി പിടിയില്‍ - attempted murder
കോട്ടാത്തല സരിഗ സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്