ETV Bharat / state

വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദനം; രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു - കൊല്ലം

ആലുംമൂട് സ്വദേശി രാജീവ്, പെരുമ്പുഴ സ്വദേശി സന്തോഷ്‌ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്

വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദനം  രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു  attempt to kill; case registered against two in kollam  കൊല്ലം  kollam latest news
വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദനം; രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
author img

By

Published : Mar 3, 2020, 11:13 PM IST

കൊല്ലം: വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച രണ്ട് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് വധ ശ്രമത്തിന് കേസെടുത്തു. ആലുംമൂട് സ്വദേശി രാജീവ്, പെരുമ്പുഴ സ്വദേശി സന്തോഷ്‌ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന പുനുക്കന്നൂര്‍ സ്വദേശി അജികുമാറിനെ പ്രതികള്‍ വാളുമായി ബൈക്കിലെത്തി വഴിയില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‌തുവെന്നാണ് പരാതി. അജികുമാറിന്‍റെ സുഹൃത്ത് ശരത്തുമായി പ്രതികള്‍ നേരത്തെ വഴക്കുണ്ടാക്കിയിരുന്നു. ഇവര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അജികുമാര്‍ ഇടപെട്ടിരുന്നു. അതിന്‍റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. കുണ്ടറ എസ്.ഐ. ഗോപകുമാർ, ജി.എസ്.ഐമാരായ ബൈജു പി. കോശി, ഹർഷകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.