കൊല്ലം: നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും ഒത്തിരി നന്ദി, ഞാന്‍ ഒരു നീണ്ട ഇടവേള എടുക്കുന്നു. ഇങ്ങനെ എഴുതി മടങ്ങുമ്പോള്‍ അത് എന്നന്നേയ്ക്കുമായുള്ള മടക്കമാണെന്ന് അറിഞ്ഞിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ താരമായ ടിക് ടോകിലെ കുഞ്ഞു കലാകാരി ആരുണി കുറുപ്പ് എച്ച് 1 എന്‍ 1 ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. കണ്ണനെല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജിന്റെയും അശ്വതിയുടേയും ഏക മകള്‍ നാലാം ക്ലാസുകാരി ആരുണിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ.
സിനിമാ ഡയലോഗുകള്‍ പറഞ്ഞും കളി ചിരികളിലൂടെ പൊട്ടിച്ചിരിപ്പിച്ചും ടിക് ടോക്കില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് ഈ കുരുന്ന്. സാരിയുടുത്തും തട്ടമിട്ടും ഗിത്താര്‍ വായിച്ചും അവള് പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. ആരുണിയുടെ പിതാവ് സനോജ് കഴിഞ്ഞ വര്‍ഷം സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. കുഞ്ഞു താരത്തിന്റെ അകാല വിയോഗത്തിന് പിന്നാലെ അവള് പൊട്ടിച്ചിരിപ്പിച്ച വീഡിയോകള്‍ പങ്കുവയ്ക്കുകയാണ് ആരാധകര്‍.