ETV Bharat / state

മുൻ സബ് കലക്‌ടർ അനുപം മിശ്രയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ആലപ്പുഴ സബ്കലക്ടറായി നിയമനം.

kollam  thiruvananthapuram  anupam misra  തിരുവനന്തപുരം  ക്വാറന്‍റൈൻ  സബ് കലക്‌ടർ
സസ്പെൻഷനിലായിരുന്നു കൊല്ലം മുൻ സബ് കലക്‌ടർ അനുപം മിശ്രയെ സർവ്വീസിൽ തിരിച്ചെടുത്തു
author img

By

Published : Jul 25, 2020, 3:18 PM IST

Updated : Jul 25, 2020, 3:27 PM IST

തിരുവനന്തപുരം: ക്വാറന്‍റൈൻ ലംഘിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന കൊല്ലം മുൻ സബ് കലക്‌ടർ അനുപം മിശ്രയെ സർവ്വീസിൽ തിരിച്ചെടുത്തു. ആലപ്പുഴ സബ് കലക്‌ടറായാണ് പുതിയ നിയമനം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന താക്കീതോടെയാണ് അനുപം മിശ്രയുടെ സസ്പെൻഷൻ പിൻവലിച്ചുള്ള സർക്കാർ ഉത്തരവ്.

മധുവിധുവിനായി സിംഗപ്പൂരും, ഇന്തൊനേഷ്യയും സന്ദർശിച്ച ശേഷം മാർച്ച് 18 ന് കൊല്ലത്ത് മടങ്ങി എത്തിയ അനുപം മിശ്രയ്ക്ക് ജില്ലാ കലക്‌ടർ ക്വാറന്‍റൈൻ നിർദേശിച്ചിരുന്നു. എന്നാൽ അത് ലംഘിച്ച് അനുപം കടന്നു കളയുകയായിരുന്നു. തുടർന്ന് കലക്‌ടർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബെംഗളൂരുവിലാണ് എന്ന് മറുപടി നൽകി. എന്നാൽ അന്വേഷണത്തിൽ നാടായ കാൻപൂരിലാണ് അനുപം മിശ്ര ഉള്ളതെന്ന് കണ്ടെത്തി. തുടർന്ന് അനുപം ഗുരുതര വീഴ്ച വരുത്തിയതായി ചൂണ്ടിക്കാണി ജില്ല കലക്‌ടർ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.

Last Updated : Jul 25, 2020, 3:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.