കൊല്ലം: Algal bloom Kerala: മത്സ്യങ്ങൾക്കും മറ്റു ജല ജീവികൾക്കും വൻ ഭീഷണി ഉയർത്തി പ്ലവക വിസ്ഫോടനം, അഥവാ ആൽഗൽ ബ്ലൂം എന്ന പ്രതിഭാസം അറബി കടലിൽ തുടർക്കഥയാകുന്നു.
കടലൊഴുക്കിന്‍റെ വേഗത കുറയുകയും ഉപരിതല ജല ഊഷ്‌മാവിൽ വർദ്ധന ഉണ്ടാകുകയും ചെയ്യുമ്പോൾ ചില ഇനം സൂക്ഷ്‌മ സസ്യ പ്ലവകങ്ങളുടെ വംശം അനിയന്ത്രിതമായി വർദ്ധിക്കുന്നതാണ് പ്ലവക വിസ്ഫോടനം, അല്ലെങ്കില്‍ ആൽഗൽ ബ്ലൂം എന്ന പ്രതിഭാസം എന്ന് വിദഗ്ധർ പറയുന്നു.
പച്ച, ചുവപ്പ്, ബ്രൗൺ നിറങ്ങളിൽ ഇവ കാണാറുണ്ട്. ഇതുപോലെ ചൂടില്ലാത്ത പ്രകാശം പരത്തുന്ന ബയോലൂമിനിസൻസ് എന്ന പ്രതിഭാസത്തിന് കാരണം ഡയനോബാക്‌ടീരിയ എന്ന ഏകകോശ പ്ലവകങ്ങളുടെ അനിയന്ത്രിത വ്യാപനമാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമായി അനുഭവപ്പെടുന്ന അധിക മഴയിൽ വൻതോതിൽ നൈട്രജൻ ഫോസ്‌ഫറസ് പോഷകങ്ങൾ കടലിലേക്ക് ഒഴുകിയെത്തുന്നതും ഈ പ്ലവകങ്ങളുടെ വളർച്ചയെ സഹായിക്കുന്നു.
പ്ലവക വിസ്ഫോടനം മൂലം കടലിന്‍റെ അടിത്തട്ടിൽ സൂര്യ പ്രകാശം എത്തില്ല. അതോടൊപ്പം ആയുസ് കുറവായ പ്ലവകങ്ങൾ ചത്തടിയും. ഇവയെ ഭക്ഷണമാക്കുന്ന ബാക്‌ടീരിയയുടെ വിസ്ഫോടനവും നടക്കും. കടലിന്‍റെ ഉപരിതലത്തിലും അടിത്തട്ടിലും ഒരേസമയം പ്രാണവായുവിനും ക്ഷാമം നേരിടും.
ഇത് ജീവജാലങ്ങളുടെ വ്യാപക നാശത്തിന് കാരണമാകുന്നു. കാറ്റിൽ ദുർഗന്ധം അനുഭവപ്പെടുന്നതിന് കാരണം ഇതാണ്. ഇത്തരത്തില്‍ കടല്‍ ജീവജാലങ്ങളുടെ നാശം മത്സ്യസമ്പത്തിന് ഭീഷണിയായതിനാല്‍ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. ഈ പ്രതിഭാസത്തിന് ഉടൻ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ.
ALSO READ: K-Rail Project | കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്; നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച്