ETV Bharat / state

നൂറ്റിനാലാം വയസിൽ നാലാം ക്ലാസിലേക്ക് ഭാഗീരഥി അമ്മ

author img

By

Published : Jun 25, 2019, 11:27 AM IST

Updated : Jun 25, 2019, 3:12 PM IST

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവിന് ആശംസകളുമായി കലക്ടറും നാട്ടുകാരും

ഭാഗീരഥി അമ്മ

കൊല്ലം: ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന് ശേഷവും അക്ഷര ലോകത്തേക്ക് പിച്ചവെക്കുകയാണ് ഭാഗീരഥിയമ്മ. പ്രായം തളർത്താത്ത പഠിതാവിന് നൂറ്റിനാലാം വയസിലും മങ്ങാത്ത ആവേശം. കൊല്ലം പ്രാക്കുളം നമ്പാടിയഴികത്ത് തെക്കതിൽ വീട്ടിൽ ഭാഗീരഥിയമ്മ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവാണ്. സമ്പൂർണ സാക്ഷരതാ മിഷന്‍റെ ഭാഗമായാണ് വർഷങ്ങൾക്കിപ്പുറം ഭാഗീരഥിയമ്മ നാലാം തരം തുല്യതാ പഠിതാവായി രജിസ്റ്റർ ചെയ്‌ത് പഠനം തുടങ്ങിയത്. പ്രായം തോൽപ്പിക്കാത്ത കരുത്ത് നാടറിഞ്ഞതോടെ ആശംസാ പ്രഭാവങ്ങളാണ് ഭാഗീരഥി അമ്മയ്ക്ക്.

ഇക്കഴിഞ്ഞ വായനാദിനത്തിൽ കൊല്ലം ജില്ലാ കലക്ടർ കാർത്തികേയൻ വീട്ടിലെത്തി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. മൂത്ത മകൾ ആയിരുന്നതിനാലും പ്രാരാബ്‌ധങ്ങളാലുമാണ് പഠനം നിർത്തേണ്ടി വന്നതെന്ന് ഭാഗീരഥി അമ്മ പറയുന്നു. പാട്ടുപാടിയും കഥകൾ പറഞ്ഞും ആളുകളെ കയ്യിലെടുക്കുന്ന ഭാഗീരഥി അമ്മയ്ക്കിഷ്‌ടം സംഗീത പരിപാടികളും സീരിയലുകളുമാണ്. പഠനം തുടരുമ്പോഴും അമ്മയ്ക്ക് പരിഭവമുണ്ട്, തുടങ്ങാൻ വൈകിയതിന്‍റെ പരിഭവം. സന്ദർശനവേളയിൽ കലക്ടറോട് ഭാഗീരഥിയമ്മ തന്‍റെ പരിഭവമറിയിക്കുകയും ചെയ്‌തു.

കൊല്ലം പ്രാക്കുളം നമ്പാടിയഴികത്ത് തെക്കതിൽ വീട്ടിൽ ഭാഗീരഥിയമ്മ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവാണ്.

Intro:നൂറ്റിനാലാം വയസിൽ ഭാഗീരഥി അമ്മ നാലാം ക്ലാസിലേക്ക്; പ്രായം തളർത്താത്ത ആവേശം

Body:കൊല്ലം പ്രാക്കുളം നമ്പാടിയഴികത്ത് തെക്കതിൽ വീട്ടിൽ ഭാഗീരഥിയമ്മ അക്ഷര ലോകത്തേയ്ക്ക് പിച്ചവയ്ക്കുകയാണ്. പ്രായം തളർത്താത്ത ആ പഠിതാവിന് ഇന്ന് പ്രായം 104. സംസ്ഥാനത്തെ ഏറ്റവും മുതിര്ന്ന സാക്ഷരതാ പഠിതാവാണ് ഭാഗീരഥി അമ്മ. സമ്പൂർണ്ണ സാക്ഷരത മിഷന്റെ ഭാഗമായാണ് വർഷങ്ങൾക്കിപ്പുറം നാലാം തരം തുല്യതാ പഠിതാവായി രജിസ്റ്റർ ചെയ്ത് പഠനം തുടങ്ങിയത്. ഭാഗീരഥി അമ്മയുടെ പ്രായം തോൽപ്പിക്കാത്ത കരുത്ത് നാടറിഞ്ഞതോടെ ആശംസാ പ്രഭാവങ്ങളാണ് അമ്മയ്ക്ക്. ഇക്കഴിഞ്ഞ വായനാ ദിനത്തിൽ കൊല്ലം ജില്ലാ കലക്ടർ കാർത്തികേയൻ വീട്ടിൽ എത്തി അമ്മയയെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.
വീട്ടിലെ മൂത്ത മകൾ ആയതുകൊണ്ടും പ്രാരാബ്ധങ്ങളാലുമാണ് പഠനം നിർത്തേണ്ടി വന്നത് എന്ന് ഭാഗീരഥി അമ്മ പറയുന്നു. പാട്ടു പാടിയും കഥകൾ പറഞ്ഞും ആളുകളെ കയ്യിലെടുക്കുന്ന ഭാഗീരഥി അമ്മയ്ക്ക് ഇഷ്ടം സീരിയലുകളോടും സംഗീത പരിപാടികളോടുമാണ്. പഠനം തുടരുമ്പോഴും അമ്മയ്ക്ക് ഒരു പരിഭവമേ ഉള്ളു അത് പഠനം തുടങ്ങാൻ വൈകിയത്തിനോടാണ്. തന്റെ സങ്കടം കലക്ടറോഡ് നേരിട്ട് പറയുകയും ചെയ്തു.

Conclusion:എം.ജി. പ്രതീഷ് ഇ ടിവി ഭാരത് കൊല്ലം
Last Updated : Jun 25, 2019, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.