കൊല്ലം: സത്യപ്രതിജ്ഞ കഴിഞ്ഞപ്പോൾ വാർഡ് അംഗം കുഴഞ്ഞു വീണു. കൊല്ലം പനയം ഗ്രാമ പഞ്ചായത്ത് ചാറുകാട് വാർഡംഗം സിപിഎമ്മിലെ സതീഷ് കുമാറാണ് സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ കുഴഞ്ഞ് വീണത്. പനയം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പകൽ പതിനൊന്നരയോടെയായിരുന്നു സംഭവം. സതീഷ് കുമാറിനെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറാകാഞ്ഞത് അൽപ്പനേരം വാക്കേറ്റത്തിന് കാരണമായി. ഒടുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ സതീഷ് കുമാറിനെ പാലത്തറ എൻ.എസ്.ആശുപത്രിയിലെത്തിക്കുകയായിരുന്നു. കോൺഗ്രസ്- ബി ജെ പി-സിപിഎം പ്രവർത്തകർ ഒരുമിച്ചാണ് സതീഷ് കുമാറിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്. സതീഷ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കൊല്ലത്ത് സത്യപ്രതിജ്ഞ കഴിഞ്ഞ് വാര്‍ഡ് അംഗം കുഴഞ്ഞ് വീണു - കൊല്ലം
കൊല്ലം പനയം ഗ്രാമ പഞ്ചായത്ത് ചാറുകാട് വാർഡംഗം സിപിഎമ്മിലെ സതീഷ് കുമാറാണ് സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ കുഴഞ്ഞ് വീണത്