കൊല്ലം: കൊല്ലം-തിരുവനന്തപുരം ദേശീയ പാതയിൽ വാഹനാപകടം. മൈലക്കാട് ഇത്തിക്കരയാറിന് സമീപമാണ് അപകടം നടന്നത്. ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ജിംനേഷ്യം ട്രെയിനർ സഞ്ജുവാണ് മരിച്ചത്.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.