ETV Bharat / state

പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി - women missing kollam

കേസിൽ അറസ്റ്റിലായ രേഷ്‌മയുടെ ബന്ധുക്കളാണ് ഇരുവരും. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം  നവജാത ശിശുവിനെ ഉപേക്ഷിച്ചു  കൊല്ലം നവജാത ശിശു  യുവതികളെ കാണാനില്ല  kollam abandoning baby  abandoning baby  two young women missing  women missing kollam  baby abandoning case
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല
author img

By

Published : Jun 25, 2021, 11:13 AM IST

Updated : Jun 25, 2021, 11:28 AM IST

കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല. പാരിപള്ളി മേവനകോണം സ്വദേശികളായ 19ഉം 20ഉം വയസുള്ള സ്‌ത്രീകളെയാണ് കാണാതായത്. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും. കഴിഞ്ഞ ദിവസം പൊലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പല സ്ഥലങ്ങളിലും ഇവരെ കണ്ടതായി നാട്ടുകാർ പറയുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

READ MORE: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ജനുവരി അഞ്ചിനാണ് രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി.

READ MORE: കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; യുവതി പിടിയിൽ

എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ കുട്ടി എസ്എടി ആശുപത്രിയിൽ മരിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രേഷ്‌മ പിടിയിലാകുന്നത്.

Last Updated : Jun 25, 2021, 11:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.