കൊല്ലം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനക്കായി എത്തിച്ച പഴകിയ മത്സ്യം പിടികൂടി. കേരള തമിഴ്നാട് അതിർത്തിയായ ആര്യങ്കാവിൽ നിന്നാണ് മത്സ്യം പിടികൂടിയത്. നാഗപട്ടണത്ത് നിന്നും കേരളത്തിലേക്ക് വിൽപ്പനക്കായി കൊണ്ടു വന്ന നാലര ടൺ പഴകിയ മത്സ്യമാണ് ചെക്ക് പോസ്റ്റിൽ പിടിച്ചെടുത്തത്.
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പൊലീസും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് മത്സ്യം പഴകിയതാണെന്ന് തിരിച്ചറിഞ്ഞത്. ആലപ്പുഴ പുന്നപ്രയിൽ പ്രവർത്തിക്കുന്ന എച്ച് എസ് എം എന്ന മത്സ്യ വ്യാപാര കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയാണ് അതിർത്തിയിൽ തടഞ്ഞത്. തമിഴ്നാട് സ്വദേശികളായ ഉഗിലൻ, വിക്രം എന്നിവരെയും ഗോവ രജിസ്ട്രേഷൻ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.