ETV Bharat / state

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 67.67 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍

ആശുപത്രിയുടെ ഒന്നാം ഘട്ട വികസന പ്രവര്‍ത്തനത്തിനായി കിഫ്‌ബി അനുവദിച്ച തുക ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്

കൊട്ടാരക്കര താലൂക്ക് ആശുപത്രി  അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍  കൊല്ലം വാര്‍ത്തകള്‍  kollam latest news  വികസനം  Kottarakkara Taluk Hospital  67.67 crore development
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 67.67 കോടിയുടെ വികസനം
author img

By

Published : Jan 20, 2020, 11:00 PM IST

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 67.67 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ മൂന്ന് കെട്ടിടങ്ങളാണ് പുതുതായി നിര്‍മിക്കുന്നത്. നാല് നിലകളിലായി അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗനോസ്റ്റിക് ബ്ലോക്ക്, പത്ത് നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവയാണ് നിര്‍മിക്കുക. ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനും തീരുമാനമായി. ആശുപത്രിയുടെ ഒന്നാം ഘട്ട വികസന പ്രവര്‍ത്തനത്തിനായി കിഫ്‌ബി അനുവദിച്ച തുക ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

രാജ്യാന്തര നിലവാരത്തിലാണ് കെട്ടിടങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. എട്ട് ലിഫ്റ്റുകള്‍ സജ്ജീകരിക്കും. സാനിട്ടേഷന്‍, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ഷന്‍, സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, ഫയര്‍ ഫൈറ്റിങ് സിസ്റ്റം എന്നീ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന കവാടം, ചുറ്റുമതില്‍, റോഡ് വേ, നടപ്പാത എന്നിവയും ഉണ്ടാകും. ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മാണ ചുമതല കെഎസ്ഇബി സിവില്‍ വിഭാഗത്തിനാണ്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയും കിഫ്‌ബി വഴി ലഭിക്കുമെന്ന് പി. അയിഷാ പോറ്റി എംഎല്‍എ പറഞ്ഞു.

Intro:കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 67.67 കോടിയുടെ വികസനംBody:
കൊട്ടാരക്കര താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിഫ്ബി ധനസഹായമായി 67.67 കോടി രൂപ. അടിസ്ഥാന സൗകര്യവികസനത്തിനായാണ് തുക വിനിയോഗിക്കുക. അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്ന് കെട്ടിടങ്ങള്‍ പുതുതായി നിര്‍മിക്കും. ഇവയില്‍ ഒന്ന് 10 നിലയായിരിക്കും.
നാല് നിലകളിലായി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗനോസ്റ്റിക് ബ്ലോക്ക്, 10 നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവയാണ് നിര്‍മിക്കുക. ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും.
രാജ്യാന്തര നിലവാര പ്രകാരമാണ് കെട്ടിടങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. എട്ട് ലിഫ്റ്റുകള്‍ ഇവിടെ സജ്ജീകരിക്കും. സാനിട്ടേഷന്‍, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ഷന്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന കവാടം, ചുറ്റുമതില്‍, റോഡ് വേ, നടപ്പാത എന്നിവയുമുണ്ടാകും. കെ.എസ്.ഇ.ബി സിവില്‍ വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.
ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 67.67 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കിയത്. രണ്ടാംഘട്ടമായി അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയും ലഭിക്കുമെന്ന് പി. അയിഷാ പോറ്റി എം.എല്‍.എ പറഞ്ഞു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.