കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 14 തൊഴിലാളികള്‍ക്ക് ഉള്‍പ്പടെ ജില്ലയില്‍ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 50 കടക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗബാധിതരായെന്നാണ് സംശയിക്കുന്നത്. എട്ട് പേരുടെ യാത്രാചരിതം ലഭ്യമല്ല.
തമിഴ്‌നാട്ടില്‍ നിന്നും വന്ന തൊഴിലാളികള്‍ കുളച്ചല്‍ മേഖലയില്‍ ഉള്ളവരാണ്. പാസിനായി അപേക്ഷ നല്‍കി ഓട്ടോ അപ്രൂവല്‍ കിട്ടി ലഭിക്കുന്ന പാസുകള്‍ വഴി മത്സ്യബന്ധന മേഖലയിലും മറ്റും ജോലിക്കായി തൊഴിലുടമകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കൊണ്ടുവന്നവരാണ് ഇവര്‍. തൊഴിലുടമകള്‍ തന്നെ ഇവരെ ക്വാറന്‍റൈനിൽ താമസിപ്പിച്ച് വരുകയായിരുന്നു.
വിളക്കുടി കുന്നിക്കോട് സ്വദേശി(32), വെട്ടിക്കവല തലച്ചിറ സ്വദേശി(22), വെട്ടിക്കവല തലച്ചിറ സ്വദേശി(42), ഏരൂര്‍ പത്തടി സ്വദേശിനി(26), പത്താനാപുരം സ്വദേശിനി(30), നെടുമണ്‍കാവ് മേലില കുടിക്കോട് സ്വദേശി(27), വെട്ടിക്കവല തലച്ചിറ സ്വദേശി(27), ഏരൂര്‍ പത്തടി സ്വദേശി(3), കൊല്ലം വാണിക്കുടി സ്വദേശി(48), പത്താനാപുരം സ്വദേശി(50), നെടുമണ്‍കാവ് കുടിക്കോട് സ്വദേശി(18) എന്നിവർ സമ്പർക്ക രോഗികളാണെന്നാണ് സംശയം.
ഏരൂര്‍ ഇളവരംകുഴി സ്വദേശി(45), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(40), വെട്ടിക്കവല തലച്ചിറ സ്വദേശി(44), ചടയമംഗലം ഇലവങ്കോട് സ്വദേശി(26), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശി(61), വെട്ടിക്കവല ചിരട്ടക്കോണം സ്വദേശി(42), ചടയമംഗലം മന്നംപറമ്പ് സ്വദേശി(48), പൂയപ്പള്ളി നെടുമണ്‍കാവ് സ്വദേശി(24), വെട്ടിക്കവല തലച്ചിറ സ്വദേശി(47) തുടങ്ങിയവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായെന്നാണ് വിലയിരുത്തൽ.
അഞ്ചല്‍ മാവിള സ്വദേശിനി(39), വെട്ടിക്കവല തലച്ചിറ സ്വദേശി(42), വെട്ടിക്കവല തലച്ചിറ സ്വദേശി(28), വെട്ടിക്കവല തലച്ചിറ സ്വദേശി(53), വെളിനല്ലൂര്‍ ആലുംമൂട് സ്വദേശി(31), വെളിച്ചിക്കാല കുണ്ടമണ്‍ സ്വദേശിനി(4), അഞ്ചല്‍ തടിക്കാട് സ്വദേശി(39) തുടങ്ങിയവർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് സംശയിക്കുന്നത്.
പെരിനാട് വെള്ളിമണ്‍ സ്വദേശി(50), നെടുമ്പന സ്വദേശി(37), നീണ്ടകര സ്വദേശി(35), കൊട്ടിയം സ്വദേശി(27) എന്നിവരാണ് യു എ ഇ യില്‍ നിന്നും എത്തിയ വിദേശികൾ. കാഞ്ഞാവെളി സ്വദേശി(47), ഉമ്മന്നൂര്‍ സ്വദേശിനി(45), പുനലൂര്‍ സ്വദേശി(27), നീണ്ടകര പരിമണം സ്വദേശി(49), ചവറ കുളങ്ങരഭാഗം സ്വദേശി(71), കാഞ്ഞാവെളി സ്വദേശിനി(28), വെട്ടിക്കവല പനവേലി സ്വദേശിനി(21), പെരിനാട് സ്വദേശി(31) എന്നിവരുടെ യാത്രാചരിത്രം ലഭ്യമല്ല.