ETV Bharat / state

ഡാൾഡയുടെ മറവിൽ മദ്യം കടത്ത്; 52 കുപ്പി പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

author img

By

Published : Dec 16, 2021, 7:35 AM IST

ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്

52 bottles of Pondicherry liquor seized in kollam  52 കുപ്പി പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു  മദ്യക്കടത്ത്  ആര്യങ്കാവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ മദ്യം പിടികൂടി  പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു  Pondicherry liquor Smuggling
ഡാൾഡയുടെ മറവിൽ മദ്യം കടത്ത്; 52 കുപ്പി പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

കൊല്ലം: ഡാൾഡയുടെ മറവിൽ അനധികൃതമായി കടത്തിക്കൊണ്ടു വന്ന 52 കുപ്പി പോണ്ടിച്ചേരി മദ്യം കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം പിടികൂടി. വാഹനത്തിന്‍റെ ഡ്രൈവർ തമിഴ്‌നാട് ട്രിച്ചി നെയ്‌വേലി സ്വദേശി സുധാകറിനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ അനിലാലിൻ്റെ നേതൃത്വത്തിൽ ആണ് മദ്യം പിടികൂടിയത്. ഡാൽഡ കൊണ്ട് വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മദ്യം കണ്ടെത്തിയത്.

ഡാൽഡ കയറ്റി അയച്ച മാനേജർ ആണ് മദ്യം കൊടുത്തു വിട്ടതെന്നും സൂചനയുണ്ട്. കൊല്ലത്ത് എത്തിക്കുവാൻ ആയിരുന്നു ഡ്രൈവർക്ക് നിർദേശം ലഭിച്ചത്. കേരളത്തിൽ മദ്യത്തിന് വില കൂടുതൽ ആയതിനാൽ പോണ്ടിച്ചേരി മദ്യം കേരളത്തിൽ എത്തിച്ചു വിൽപന നടത്തുക ആയിരുന്നോ സംഘത്തിൻ്റെ ലക്ഷ്യമെന്നും സംശയിക്കുന്നു.

ALSO READ: കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനിയര്‍ പിടിയില്‍

മദ്യം കൊടുത്ത് വിട്ട മാനേജരെപ്പറ്റിയും കൊല്ലത്ത് മദ്യം വാങ്ങാൻ എത്തുന്ന ആളിനെ പറ്റിയും വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് കൊല്ലം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു. മദ്യം കടത്താൻ ഉപയോഗിച്ച ലോറി എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തുടർ നടപടികൾക്കായി തൊണ്ടി സാധനങ്ങളും, പ്രതിയെയും അഞ്ചൽ എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. അസി.എക്സൈസ് ഇൻസ്പെക്ടർ ഷിഹാബ്, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, വിഷ്ണു, അശ്വന്ത് സുന്ദരം എന്നിവർ ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.