കൊല്ലം: കൊല്ലത്ത് വീട്ടമ്മയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ മഞ്ഞമൺകാല സ്വദേശി ലിജിയാണ് (35) മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കാൻ കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. കൊല്ലപ്പെട്ട ലിജി പൊയ്യനിൽ ആശുപത്രിയിൽ നഴ്‌സ് ആണ്.
സംഭവം നടക്കുമ്പോൾ ലിജിയുടെ 9, 5 വയസുള്ള രണ്ട് ആൺമക്കൾ സമീപത്തെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോയിരിക്കുകയായിരുന്നു. ഇവർ തിരികെ വന്നപ്പോഴാണ് മൃതദേഹം കണ്ടത്.
Read more: വിസ്‌മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന് ഉറ്റ സുഹൃത്ത്
ലിജിയുടെ ഭർതൃപിതാവും മാതാവും ഈ സമയം തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ലിജിയുടെ ഭർത്താവ് അജി കൊല്ലം മെഡിട്രീന ആശുപത്രിയിൽ പിആർഒ ആണ്.
കഴിഞ്ഞ നാല് ദിവസമായി യുവതി ജോലിക്ക് പോയിരുന്നില്ലെന്നും ജോലി സംബന്ധമായി എന്തെങ്കിലും പ്രശ്‌നങ്ങൾ സംഭവത്തിന് പിന്നിലുണ്ടോ എന്നത് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.