കൊല്ലം: ജില്ലയില്‍ മൂന്നൂറു കടന്ന് കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 303 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആലപ്പാട്, ഇളംമ്പള്ളൂര്‍ പ്രദേശങ്ങളില്‍ നിന്നും 13 പേര്‍ക്ക് വീതവും തലവൂര്‍-10, പെരിനാട്-9, വെളിനല്ലൂര്‍, മൈനാഗപ്പള്ളി, ചവറ ഭാഗങ്ങളില്‍ എട്ട് പേര്‍ക്ക് വീതവും ശൂരനാട് നോര്‍ത്ത്, തെക്കുംഭാഗം(ചവറ), കരുനാഗപ്പള്ളി, ഏരൂര്‍ ഭാഗങ്ങളില്‍ എഴ് പേര്‍ക്ക് വീതവും, തേവലക്കര, തൊടിയൂര്‍, തൃക്കോവില്‍വട്ടം, കുലശേഖരപുരം എന്നിവിടങ്ങളില്‍ ആറ് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
പത്തനാപുരം, നീണ്ടകര, കരീപ്ര പ്രദേശങ്ങളില്‍ അഞ്ച് പേര്‍ക്ക് വീതവും പിറവന്തൂര്‍, പവിത്രേശ്വരം, പരവൂര്‍, തൃക്കരുവ, ചിറക്കര, കൊട്ടാരക്കര, എഴുകോണ്‍ ഭാഗങ്ങളില്‍ നാല് വീതം രോഗികളാണുള്ളത്. വെളിനല്ലൂര്‍, മയ്യനാട്, പൂയപ്പള്ളി, പൂതക്കുളം, പട്ടാഴി, ചാത്തന്നൂര്‍, ക്ലാപ്പന, കടയ്ക്കല്‍, ഇളമാട്, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ അയത്തില്‍ ഏഴ് പേര്‍, തട്ടാമല, കുപ്പണ എന്നിവടങ്ങളില്‍ ആറ് പേര്‍, മങ്ങാട്, കിളികൊല്ലൂര്‍ - അഞ്ച് പേര്‍, പുന്തലത്താഴം, ഉളിയക്കോവില്‍- നാല് പേര്‍, ആനന്ദവല്ലീശ്വരം, കാവനാട്, ആശ്രാമം, തിരുമുല്ലാവാരം, ശക്തികുളങ്ങര- മൂന്ന് പേരും എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ നാല് പേര്‍ക്കും സമ്പര്‍ക്കം വഴി 295 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ വെള്ളിയാഴ്‌ച 22 പേര്‍ രോഗമുക്തി നേടി. പ്രവാസികളെയും ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവരെയും നിരീക്ഷണത്തിലിരുത്താന്‍ ഏറ്റെടുത്ത ക്വാറന്‍റൈന്‍ കെയർ സെന്‍ററായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങൾ തിരിച്ചു നൽകാനും തീരുമാനമായി. വീണ്ടും ആവശ്യമായി വന്നാൽ സർക്കാരിന് ഏറ്റെടുക്കാമെന്ന സമ്മതപത്രം വാങ്ങിയാണ് തിരികെ നൽകുന്നത്. ഹോട്ടൽ, ഹോസ്റ്റൽ, സ്‌കൂൾ കെട്ടിടങ്ങൾ തുടങ്ങി 152 സ്ഥാപനങ്ങളാണ് ക്വാറന്‍റൈൻ സെന്‍ററായി ഏറ്റെടുത്തിരുന്നത്.