കൊല്ലം: ജില്ലയിൽ 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ വിദേശത്ത് നിന്നെത്തിയ നാല് പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേരും ഉൾപ്പെടുന്നു. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 53 പേർ രോഗമുക്തരായി. ജില്ലയിൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,476 ആയി ഉയർന്നു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ചാത്തന്നൂർ താഴം സ്വദേശിനി, കൊല്ലത്തെ സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയായ കാവനാട് ആൽത്തറമൂട് സ്വദേശിനി, കൊട്ടാരക്കരയിലെ സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയായ ഏഴംകുളം ഏനാത്ത് സ്വദേശിനി എന്നിവരാണ് കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർ. പെരിനാട് വെള്ളിമൺ, പവിത്രേശ്വരം പായിക്കോണം, നീണ്ടകര വേട്ടുതറ, കൊല്ലം നഗരത്തിലെ വിവിധ ഭാഗങ്ങൾ, ആലപ്പാട് വെള്ളനാതുരുത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.
കൊല്ലത്ത് 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊല്ലം
145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,476.