കൊല്ലം: കൊല്ലത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുമായി ബന്ധപ്പെട്ട 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പ്രൈമറി കോണ്ടാക്റ്റിലുണ്ടായിരുന്ന 11 പേരുടെ ഫലമാണ് നെഗറ്റീവായത്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്‌ടർ, നഴ്‌സ്, ഓട്ടോ ഡ്രൈവർ എന്നിവരുടെ പരിശോധനാഫലവും ഇതിലുൾപ്പെടുന്നു.
ജില്ലയിൽ ഇതുവരെ 17,032 പേരാണ് വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 42 പേർ വിദേശ പൗരന്മാരാണ്. ദുബായിൽ നിന്നുള്ള 1,954 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്നുള്ള 6,394 സ്വദേശികളും നിരീക്ഷണത്തിലുൾപ്പെടുന്നു. തിങ്കളാഴ്‌ച നാല് പേരെ മാത്രമാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.