ETV Bharat / state

കൊല്ലത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍ - 10th grader rape latest news

പിതാവിന്‍റെ അമിത മദ്യപാനം മൂലം ചൈൽഡ് ലൈനിൻ്റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാർഥിനിയെ അച്ഛമ്മ ഏറ്റെടുത്ത് ഒപ്പം താമസിപ്പിക്കുകയായിരുന്നു

പത്താം ക്ലാസുകാരിക്ക് പീഢനം  കൊല്ലം വാർത്ത  ഏരൂർ പീഡനം  ഏരൂർ പത്താം ക്ലാസുകാരിക്ക് പീഢനം  ഗണേഷ്  പെണ്‍കുട്ടിയുടെ അച്ഛമ്മയും അറസ്റ്റിലായി  aeroor rape  kollam rape news  10th grader rape latest news  10th grader rape recent news
പത്താം ക്ലാസുകാരി നിരവധി തവണ പീഡനത്തിനിരയായ സംഭവം:യുവാവ് അറസ്റ്റില്‍
author img

By

Published : Nov 30, 2019, 7:51 PM IST

കൊല്ലം: ഏരൂരില്‍ അച്ഛമ്മയുടെ അറിവോടെ പത്താംക്ലാസുകാരി നിരവധി തവണ പീഡനത്തിനിരയായ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. കുളത്തുപ്പുഴ ഏഴംകുളം വനജ വിലാസത്തില്‍ ഗണേഷാണ്(23) പിടിയിലായത്. പീഡനത്തിന് കൂട്ടുനിന്ന പെണ്‍കുട്ടിയുടെ അച്ഛമ്മയും അറസ്റ്റിലായിട്ടുണ്ട്.

ഇരുവര്‍ക്കെതിരെയും പോക്സോ നിയമം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിതാവിന്‍റെ അമിത മദ്യപാനം മൂലം ചൈൽഡ് ലൈനിൻ്റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാർഥിനിയെ അച്ഛമ്മ ഏറ്റെടുത്ത് ഒപ്പം താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചത്.

ഗണേഷിൻ്റെ വീട്ടിൽ വെച്ചും സ്കൂളിൽ നിന്ന് വീട്ടിൽ വരുന്ന വഴിയിലും അച്ഛമ്മയുടെ വീട്ടിൽ വെച്ചുമാണ് ഇയാൾ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചത്. പീഡന വിവരം അറിഞ്ഞിട്ടും ഇത് വിലക്കുകയോ പരാതി നല്‍കുകയോ ചെയ്യാതെ അച്ഛമ്മ ഇതിന് കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധനക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പുനലൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Intro:ഏരൂരില്‍ അച്ഛമ്മയുടെ അറിവോടെ പത്താംക്ലാസുകാരിക്ക് പീഡനംBody:ഏരൂരില്‍ അച്ഛമ്മയുടെ അറിവോടെ പത്താംക്ലാസുകാരിയെ പലതവണ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുളത്തുപ്പുഴ ഏഴംകുളം വനജ വിലാസത്തില്‍ ഗണേഷ് (23) ആണ് പിടിയിലായത്. ഇയാള്‍ക്ക് ഇതിനായി കൂട്ടുനിന്ന പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛമ്മയും അറസ്റ്റിലായിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിതാവിന്‍റെ അമിത മദ്യപാനം മൂലം ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാർത്ഥിനിയെ അച്ഛമ്മ ഏറ്റെടുത്ത് ഒപ്പം താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിക്കുകയും ഗണേഷിന്റെ വീട്ടിൽ വെച്ചും സ്കൂളിൽ നിന്നും വീട്ടിൽ വരുന്ന വഴിയിലും, അച്ഛമ്മയുടെ വീട്ടിൽ വെച്ചും നിരവധി തവണ പീഡിപ്പിച്ചത്. പീഡന വിവരം അറിഞ്ഞിട്ടും ഇത് വിലക്കുകയോ പരാതി നല്‍കുകയോ ചെയ്യാതെ അച്ഛമ്മ ഇതിന് കൂട്ടുനിന്നതായ് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധനക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പുനലൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തുConclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.