ETV Bharat / state

കൊല്ലത്ത് എക്സൈസ് സംഘത്തിന്‍റെ പരിശോധന; 1000 ലിറ്റർ കോട പിടിച്ചെടുത്തു

ലോക്ക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വ്യാജവാറ്റ് സംഘങ്ങൾ സ്ഥലത്ത് ചാരായം വാറ്റുന്നത് സജീവമാണെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.

author img

By

Published : Jun 8, 2021, 7:38 AM IST

liquor seized in Kollam  liquor seized  Kollam  Kollam news  കോട പിടിച്ചെടുത്തു  കോട  കൊല്ലം  കൊല്ലം വാർത്ത  എക്സൈസ് സംഘം  excise team  എക്‌സൈസ്  excise  മൺട്രോതുരുത്ത്  Monro Island
1000 liters liquor seized in Kollam

കൊല്ലം: ജില്ലയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ മൺട്രോതുരുത്ത് കിടപ്രം മലയിൽകടവ് ബോട്ട്ജെട്ടിക്ക് സമീപത്തുള്ള കണ്ടൽക്കാടിലും ചതുപ്പിലുമായ് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോട പിടിച്ചെടുത്തു. വലിയ ബാരലുകളിലും കന്നാസുകളിലും ബക്കറ്റുകളിലും നിറച്ച് പൊന്തക്കാടുകളിൽ ഒളിപ്പിച്ച് വെച്ച നിലയിലാണ് കോട കണ്ടെടുത്തത്.

ലോക്ക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വ്യാജവാറ്റ് സംഘങ്ങൾ സ്ഥലത്ത് ചാരായം വാറ്റുന്നത് സജീവമാണെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.

ചതുപ്പും വെള്ളക്കെട്ടും മൂലം ഈ പ്രദേശങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ കഴിയില്ല. രണ്ടും മൂന്നും കടത്തുകൾ കടന്നുവേണം ഇവിടെ എത്താൻ. അതുകൊണ്ട് തന്നെ ഈ പ്രദേശം വാറ്റുകാരുടെ സുരക്ഷിത കേന്ദ്രം ആയി മാറിയിരിക്കുകയാണ്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എസ്. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയപരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ എ. രാജു, രതീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നന്ദകുമാർ, സന്ദീപ്, അഭിജിത്, ഡ്രൈവർ ദിലീപ് എന്നിവരും പങ്കെടുത്തു.

വ്യാജവാറ്റും വ്യാജമദ്യ വിൽപനയെപ്പറ്റിയുള്ള വിവരങ്ങളും 0474-2768671, 9400069441 എന്നീ നമ്പരുകളിൽ അറിയിക്കാവുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: കടയ്ക്കലിൽ ചാരായ വിൽപന നടത്തിയിരുന്നയാൾ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.