കാസർകോട് : കജംപാടിയിൽ യുവതിയ ശല്യം ചെയ്‌തത് ചോദിക്കാനെത്തിയ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. മധൂർ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംപാടി സ്വദേശി പവൻ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.
യുവതിയെ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പവൻ രാജും സന്ദീപയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇന്നലെ (ജൂണ്‍ 5) രാത്രി സന്ദീപ ബൈക്കിൽ സഞ്ചരിക്കവെ പവൻ രാജ് തടഞ്ഞുനിർത്തി. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനിടയിൽ പവൻ രാജ് അരയിൽ സൂക്ഷിച്ച കത്തിയെടുത്ത് സന്ദീപയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് (ജൂണ്‍ 26) രാവിലെയാണ് സന്ദീപ മരിച്ചത്. ബദിയടുക്ക പൊലീസാണ് കേസ് അന്വേഷിക്കുന്നത്.