ETV Bharat / state

വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് തൊഴിലാളികള്‍ - വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തി

ദേശീയപാത വികസനത്തിന്‍റെ പശ്ചാത്തലത്തില്‍ നാലാം തവണയാണ് ഉദ്യോഗസ്ഥ സംഘം വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തുന്നത്.

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികൾ തടഞ്ഞു
author img

By

Published : Nov 12, 2019, 7:49 PM IST

Updated : Nov 12, 2019, 8:39 PM IST

കാസര്‍കോട്: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളി സംഘടനകളുടെ ഭാരവാഹികള്‍ തടഞ്ഞു. കാസര്‍കോട് നഗരസഭാ ആരോഗ്യവിഭാഗമാണ് പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയത്. ബദല്‍ സംവിധാനമൊരുക്കാതെ മാറാന്‍ കഴിയില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍.

വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് തൊഴിലാളികള്‍

ദേശീയപാത വികസനത്തിന്‍റെ പശ്ചാത്തലത്തില്‍ നാലാം തവണയാണ് ഉദ്യോഗസ്ഥ സംഘം വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തുന്നത്. കടകള്‍ പൊലീസ് സന്നാഹത്തോടെ നീക്കാനുള്ള ശ്രമത്തെ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ട് തടയുകയായിരുന്നു. പൊലീസ് ബലംപ്രയോഗിച്ച് കടകള്‍ നഗരസഭാ വാഹനത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായാണ് നടപടിയെന്നും കഴിഞ്ഞയാഴ്‌ച ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിൽ കടകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും തൊഴിലാളികള്‍ കടകള്‍ ഒഴിയാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നേതാക്കള്‍ ജില്ലാ കലക്‌ടറെ ഫോണില്‍ ബന്ധപെട്ടതോടെ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കുകയായിരുന്നു.

കടകള്‍ ഒഴിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും അത് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികളുണ്ടായിട്ടും നഗരസഭ അതിന് തയ്യാറാകുന്നില്ലെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് കടകള്‍ മാറ്റാന്‍ ഈ മാസം 16 വരെ അധികൃതര്‍ സമയം നീട്ടിനല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.

Intro:കാസര്‍കോട് നഗരത്തില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളിയൂണിയനുകള്‍ തടഞ്ഞു. കാസര്‍കോട് നഗരസഭാ ആരോഗ്യവിഭാഗമാണ് പെട്ടിക്കടകള്‍ ഒഴിപ്പിക്കാനെത്തിയത്. ബദല്‍ സംവിധാനമൊരുക്കാതെ മാറാന്‍ കഴിയില്ലെന്ന നിലപാടിലാണ് വഴിയോരക്കച്ചവടക്കാര്‍.
Body:ദേശീയപാത വികസനത്തിന്റെ പശ്ചാത്തലത്തില്‍ നാലാം തവണയാണ് വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥ സംഘം എത്തിയത്. പ്രതിഷേധമുണ്ടാകുമെന്ന സൂചനയില്‍ പോലീസ് സന്നാഹത്തോടെ പെട്ടിക്കടകള്‍ നീക്കാനുള്ള ശ്രമം തൊഴിലാളി യൂണിയനുകള്‍ ഇടപെട്ട് തടയുകയായിരുന്നു. പോലീസ് ബലംപ്രയോഗിച്ച് കടകള്‍ നഗരസഭാ വാഹനത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഹോള്‍ഡ്

ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് നടപടി എന്നും കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലും കടകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും തൊഴിലാളി യൂണിയനുകള്‍ വിട്ടില്ല. ഒടുവില്‍ നേതാക്കള്‍ ജില്ലാ കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടതോടെ നടപടികള്‍ തല്‍ക്കാലം നിര്‍ത്തി വെക്കുകയായിരുന്നു.
കടകള്‍ ഒഴിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും കാസര്‍കോട് അത് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ബൈറ്റ്-ടികെ രാജന്‍,സിഐടിയു

വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികളുണ്ടായിട്ടും നഗരസഭ അതിന് തയ്യാറാകുന്നില്ലെന്ന് വഴിയോരക്കച്ചവടക്കാര്‍ പറയുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ മാസം 16വരെ പെട്ടിക്കടകള്‍ മാറ്റാന്‍ അധികൃതര്‍ സമയം നീട്ടിനല്‍കി. ഇതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.

ഇടിവി ഭാരത്
കാസര്‍കോട്

Conclusion:
Last Updated : Nov 12, 2019, 8:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.