ETV Bharat / state

തമ്പടിച്ച് ആനക്കൂട്ടം, ഭീതിയില്‍ കാസർകോട് വനാതിര്‍ത്തികളിലുള്ളവര്‍ - wild elephant attack

കര്‍ണാടകയിൽ നിന്ന് കാടിറങ്ങി വന്ന ഇരുപതോളം ആനകള്‍ പ്രദേശം വിട്ടുപോകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

elephant  Wild elephant disturbance  kasargod forest boundaries  കാട്ടാന ശല്യം  കാസർകോട് വനാതിര്‍ത്തി  കാറഡുക്ക  മുളിയാര്‍  ദേലംപാടി  wild elephant attack  Destruction of crops
കാസർകോട് വനാതിര്‍ത്തികളിൽ കാട്ടാന ശല്യം രൂക്ഷം
author img

By

Published : Jun 3, 2021, 4:00 PM IST

Updated : Jun 3, 2021, 4:33 PM IST

കാസർകോട്: ജില്ലയുടെ വനാതിര്‍ത്തികളിൽ കാട്ടാന ശല്യം രൂക്ഷം. ആനശല്യത്തില്‍ ആഴ്ചകളോളമായി ദുരിതത്തിലാണ് കാറഡുക്ക, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനങ്ങള്‍. ഭക്ഷണത്തിനും വെള്ളത്തിനുമായി വനാന്തര ഭാഗത്ത് നിന്നും ആനക്കൂട്ടം നാട്ടിലേക്ക് ഇറങ്ങുന്നത് ജനജീവിതത്തിന് തന്നെ ഭീഷണിയാവുകയാണ്.

തമ്പടിച്ച് ആനക്കൂട്ടം, ഭീതിയില്‍ കാസർകോട് വനാതിര്‍ത്തികളിലുള്ളവര്‍

Also Read:ബയോഫ്‌ളോക്ക് മത്സ്യ കൃഷിയില്‍ വിജയം കൊയ്ത് മുന്‍ പ്രവാസി

കാസര്‍കോട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പ്രദേശത്താണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. എരിഞ്ഞിപ്പുഴ മേഖലയിൽ പകല്‍ സമയത്തും ആനക്കൂട്ടത്തിന്‍റെ സാന്നിധ്യം ഉണ്ട്. ആനയിറങ്ങി വ്യാപകമായ കൃഷിനാശമാണ് ദിവസവും ഈ പ്രദേശങ്ങളിൽ ഉണ്ടാകുന്നത്. കര്‍ണാടകയിൽ നിന്ന് കാടിറങ്ങി വന്ന ഇരുപതോളം ആനകള്‍ പ്രദേശം വിട്ട് പോകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ആനക്കൂട്ടത്തെ കാടുകയറ്റുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടെന്നും പ്രദേശവാസികൾ പറയുന്നു. ആനകള്‍ കടന്ന് വരുന്ന വനാതിര്‍ത്തികളില്‍ ട്രഞ്ച് അല്ലെങ്കില്‍ റെയില്‍ ഫെൻസിംഗ് സംവിധാനം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Last Updated : Jun 3, 2021, 4:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.