കാസർകോട്: കനത്ത മഴയിൽ കാസര്‍കോട് അണങ്കൂരിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നു. അണങ്കൂർ ജങ്‌ഷനിൽ ദേശീയപാതയ്‌ക്ക് അരികിലെ പൊതുകിണറാണ് മഴയത്ത് ഇടിഞ്ഞു താഴ്‌ന്നത്. ഇടിഞ്ഞ് താഴ്‌ന്നതിന് ശേഷം കിണര്‍ പൂര്‍ണമായും അപ്രത്യക്ഷമായി. ചുറ്റുമതിൽ സഹിതം താഴേക്ക് അമർന്ന കിണർ ക്രമേണ താഴ്‌ന്നുപോകുകയായിരുന്നു.
അതേസമയം, കാസർകോട് ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുടരുന്നുണ്ട്. വെള്ളരിക്കുണ്ടിലുള്ള രണ്ട് ക്യാമ്പുകളിലുമായി 69 പേരാണുള്ളത്. മറ്റ് അനിഷ്‌ടസംഭവങ്ങൾ ഒന്നും ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല.