ETV Bharat / state

വെൽഫെയർ പാർട്ടി യുഡിഎഫിലേക്ക്; പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ്

author img

By

Published : Oct 20, 2020, 1:12 PM IST

പാർട്ടി തലത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും എം.എം ഹസൻ അടക്കമുള്ള നേതാക്കൾ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തുന്നുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് .

കെപിസിസി പ്രസിഡന്‍റ്  വെൽഫെയർ പാർട്ടി  യുഡിഎഫിലേക്ക്  മുല്ലപ്പള്ളി രാമചന്ദ്രൻ  കാസർഗോഡ്  kazargode  welfare party  kpcc president  mullappalli ramachandran
വെൽഫെയർ പാർട്ടി യുഡിഎഫിലേക്ക്; പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ്

കാസർഗോഡ്: വെൽഫെയർ പാർട്ടിയുമായി ഇതുവരെ പാർട്ടി തലത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിപരമായ നടന്ന ചർച്ചകൾ യുഡിഎഫ് യോഗത്തിലാണ് ഉന്നയിക്കേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാസർഗോഡ് പറഞ്ഞു. വെൽഫെയർ പാർട്ടി യുഡിഎഫിലേക്ക് എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എം.എം ഹസൻ അടക്കമുള്ള നേതാക്കൾ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തുന്നുണ്ടെന്നും ബാർ കോഴ വിവാദത്തിൽ ബിജു രമേശിന്‍റെ ഇപ്പോഴത്തെ ആരോപണം അനവസരത്തിൽ ഉള്ളതാണെന്നും മറ്റാരുടെയോ പ്രേരണയിൽ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ് പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കൊവിഡ് രോഗികളുടെ മരണം സർക്കാർ മറച്ചുവയ്ക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.