ETV Bharat / state

ലളിതം, സുതാര്യം; സ്‌കൂളില്‍ താരമായി ഗഗന്‍ റാമിന്‍റെ വോട്ടിങ് യന്ത്രം

സ്‌കൂൾ തെരഞ്ഞെടുപ്പിന് സ്വന്തമായി നിര്‍മ്മിച്ച വോട്ടിങ് യന്ത്രവുമായി ഗഗന്‍ റാം എന്ന കൊച്ചു മിടുക്കന്‍

ഗഗന്‍ റാമിന്‍റെ വോട്ടിങ് യന്ത്രം
author img

By

Published : Jul 14, 2019, 12:46 AM IST

കാസര്‍കോട്: സ്‌കൂള്‍ തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം തയ്യാറാക്കി താരമായിരിക്കുകയാണ് ബദിയടുക്ക ഹോളി ഫാമിലി സ്‌കൂളിലെ വിദ്യാര്‍ഥി ഗഗന്‍ റാം. സ്‌കൂളിലെ വിദ്യാര്‍ഥി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ഇത്തവണ ഉപയോഗിച്ചത് ഗഗന്‍റെ വോട്ടിങ് യന്ത്രമാണ്. പൊതുതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള സാമൂഹ്യശാസ്‌ത്രപാഠമാണ് വോട്ടിങ് യന്ത്രമെന്ന ആശയത്തിലേക്ക് ഗഗനെ എത്തിച്ചത്. ക്ലാസ് മുറിയിലെ പഠനത്തിനിടയില്‍ നിന്നും കിട്ടിയ ആശയവും അതിന് വേണ്ടിയുള്ള നിരന്തര പരിശ്രമവും കൂടിയായപ്പോൾ ഗഗന്‍ റാമിന്‍റെ വോട്ടിങ് യന്ത്രനിര്‍മ്മാണം വിജയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ പ്രവര്‍ത്തന രീതികള്‍ അധ്യാപികയില്‍ നിന്നും അറിഞ്ഞ ഗഗന്‍, രണ്ട് മാസത്തോളമാണ് നിര്‍മ്മാണത്തിന് വേണ്ടി ചെലവഴിച്ചത്.

പിന്നീട് സ്‌കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ താന്‍ നിര്‍മ്മിച്ച വോട്ടിങ് യന്ത്രവുമായിട്ടാണ് ഗഗന്‍ സ്‌കൂളിലെത്തിയത്. ഗഗന്‍റെ വോട്ടിങ് യന്ത്രം അധ്യാപകര്‍ പരീക്ഷിച്ച് പ്രവര്‍ത്തനം ഉറപ്പുവരുത്തിയതോടെ സ്‌കൂളിലെ തെരഞ്ഞെടുപ്പ് ആദ്യമായി യന്ത്രത്തിലേക്ക് മാറുകയും ചെയ്‌തു. പാഠഭാഗം പഠിപ്പിച്ച് കൊടുത്തപ്പോള്‍ യന്ത്രം നിര്‍മ്മിച്ചാലോ എന്ന ആശയവുമായി ഗഗന്‍ മുന്നോട്ട് വരികയായിരുന്നുവെന്ന് അധ്യാപിക സുഹാസിനി പറഞ്ഞു.

ലളിതം, സുതാര്യം; സ്‌കൂളില്‍ താരമായി ഗഗന്‍ റാമിന്‍റെ വോട്ടിങ് യന്ത്രം

തന്നിലെ കഴിവുകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് ഗഗന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പിനെ കണ്ടത്. മാതാപിതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ വോട്ടിങ് യന്ത്ര നിര്‍മ്മാണം ഫലപ്രാപ്തിയില്‍ എത്തിക്കാനായെന്ന് ഗഗന്‍ പറഞ്ഞു. കൂട്ടുകാരന്‍ ഉണ്ടാക്കിയ വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താനായതിന്‍റെ ആഹ്ളാദത്തിലാണ് ഗഗന്‍റെ സഹപാഠികള്‍. പൊതു തെരഞ്ഞെടുപ്പിന് സമാനമായി ക്യാപ്റ്റന്‍, ആര്‍ട്‌സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഒമ്പത് സ്ഥാനാര്‍ഥികളുടെയും പേരുകള്‍ യന്ത്രത്തില്‍ സെറ്റ് ചെയ്‌തു. ഓരോ വോട്ടും യന്ത്രവുമായി ബന്ധിപ്പിച്ച ലാപ് ടോപ്പില്‍ രേഖപ്പെടുത്തുന്നതാണ് പ്രവര്‍ത്തന രീതി. പൊതു തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ക്ക് പഴി കേള്‍ക്കുന്ന കാലത്താണ് ലളിതവും സുതാര്യവുമായ വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി എട്ടാം ക്ലാസുകാരന്‍ ഗഗന്‍ റാം താരമാകുന്നത്.

Intro:

സ്‌കൂള്‍ തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം തയ്യാറാക്കി താരമായിരിക്കുകയാണ് കാസര്‍കോട്ടെ എട്ടാം ക്ലാസുകാരന്‍ ഗഗന്‍ റാം. ഗഗന്‍ പഠിക്കുന്ന ബദിയടുക്ക ഹോളി ഫാമിലി സ്‌കൂളിലെ വിദ്യാര്‍ഥി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇത്തവണ ഉപയോഗിച്ചത് ഗഗന്റെ വോട്ടിങ് യന്ത്രമാണ്. പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര പാഠമാണ് വോട്ടിങ് യന്ത്രമെന്ന ആശയത്തിലേക്ക് ഗഗനെ എത്തിച്ചത്.

Body:
ക്ലാസ് മുറിയിലെ പഠനത്തിനിടയില്‍ നിന്നും കിട്ടിയ ആശയം. അതിന് വേണ്ടിയുള്ള നിരന്തര പരിശ്രമം. അതാണ് ഗഗന്‍ റാമിന്റെ വോട്ടിങ് യന്ത്രം നിര്‍മ്മാണത്തിലേക്ക് വഴി തുറന്നത്. പൊതു തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രവര്‍ത്തന രീതികള്‍ ഒക്കെയും സാമൂഹ്യ ശാസ്ത്രം അധ്യാപിക കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തപ്പോഴാണ് ഗഗനും ആ വഴിക്ക് ചിന്തിച്ചത്. പിന്നെ രണ്ട് മാസത്തോളം അതിന്റെ പണിപ്പുരയിലായിരുന്നു ഗഗന്‍ റാം എന്ന മിടുക്കന്‍.

ഹോള്‍ഡ്- വോട്ട് ചെയ്യുമ്പോള്‍ പച്ച വെളിച്ചം തെളിയുന്നതും ബീപ് ശബ്ദവും

പിന്നീട് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ താന്‍ നിര്‍മ്മിച്ച വോട്ടിങ് യന്ത്രവുമായിട്ടാണ് ഗഗന്‍ സ്‌കൂളിലെത്തിയത്. ലാപ് ടോപുമായി ബന്ധപ്പെടുത്തിയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. ആദ്യം അധ്യാപകര്‍ പരീക്ഷിച്ച് നോക്കി പ്രവര്‍ത്തനം ഉറപ്പ് വരുത്തിയതോടെ സ്‌കൂളിലെ തിരഞ്ഞെടുപ്പ് ആദ്യമായി യന്ത്രത്തിലേക്ക് മാറി.

ബൈറ്റ്- സിസ്റ്റര്‍ സവിത, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍

പാഠഭാഗം പറഞ്ഞ് കൊടുത്തപ്പോള്‍ യന്ത്രം നിര്‍മ്മിച്ചാലോ എന്ന ആശയവുമായി ഗഗന്‍ മുന്നോട്ട് വരികയായിരുന്നുവെന്ന് അധ്യാപിക സുഹാസിനി പറഞ്ഞു.

ബൈറ്റ്- സുഹാസിനി അധ്യാപിക

തന്നിലെ കഴിവുകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് ഗഗന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പിനെ കണ്ടത്. മാതാപിതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ വോട്ടിങ് യന്ത്ര നിര്‍മ്മാണം ഫലപ്രാപ്തിയിലെത്തിക്കാനായെന്ന് ഗഗന്‍ റാം പറഞ്ഞു.

ബൈറ്റ്- ഗഗന്‍ റാം

കൂട്ടുകാരന്‍ ഉണ്ടാക്കിയ വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താനായതിന്റെ ആഹ്ലാദത്തിലാണ് ഗഗന്റെ സഹപാഠികള്‍. പൊതു തിരഞ്ഞെടുപ്പിന് സമാനമായി ക്യാപ്റ്റന്‍, ആര്‍ട്‌സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഒന്‍പത് സ്ഥാനാര്‍ഥികളുടെയും പേരുകള്‍ യന്ത്രത്തില്‍ സെറ്റ് ചെയ്തു. ഓരോ വോട്ടും യന്ത്രവുമായി ബന്ധിപ്പിച്ച ലാപ് ടോപ്പില്‍ രേഖപ്പെടുത്തുന്നതാണ് പ്രവര്‍ത്തന രീതി. പൊതു തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ക്ക് പഴി കേള്‍ക്കുന്ന കാലത്താണ് ലളിതവും സുതാര്യവുമായ വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി എട്ടാം ക്ലാസുകാരന്‍ ഗഗന്‍ റാം താരമാകുന്നത്.

Conclusion:
പ്രദീപ് നാരായണന്‍
ഇടിവി ഭാരത്
കാസര്‍കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.