കാസർകോട് : 'ഒരു ക്വാര്‍ട്ടറും രണ്ട് സെമിയും ഒരു ഫുള്ളും, സോറി ഒരു ഫൈനലും' വോളിബോൾ മത്സരത്തിനിടെയുണ്ടായ അനൗണ്‍സ്‌മെന്‍റ് കാണികളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. പിന്നീട് ഈ വീഡിയോ വൈറല്‍ ആയപ്പോൾ സമൂഹമാധ്യമങ്ങളിലും ചിരി പടർത്തി. കാസർകോട് തളങ്കരയിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഈ കമന്‍ററി.
എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച കമന്‍ററിക്ക് പിന്നിലുള്ള അനൗൺസറും ഒരു കാസർകോട്ടുകാരനാണ്. ബദിയടുക്ക സ്വദേശി സിംല ഖാദർ എന്ന അബ്ദുൾ ഖാദറാണ് കക്ഷി.അറിയാതെ പറ്റിയ അബദ്ധമായിരിക്കും എന്നാണ് എല്ലാവരും വിശ്വസിച്ചത്.
എന്നാൽ അടങ്ങി നിൽക്കുന്ന കളിക്കളങ്ങളെ ഉണർത്താനുള്ള തന്‍റെ ഒരു പൊടിക്കൈയാണിതെന്നാണ് സിംല ഖാദര്‍ പറയുന്നത്. മുപ്പത്തിരണ്ട് വർഷമായി കമന്‍ററി രംഗത്തുള്ള സിംല ഖാദറിന്‍റെ കൈയിൽ കളിക്കളങ്ങളെ ഹരംകൊള്ളിക്കാനുള്ള വിദ്യകൾ ഇനിയുമുണ്ട്. വിവിധ ഭാഷകളിലും ഖാദർ കമന്‍ററി പറയും.
also read: 'പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണം'; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എന്‍എസ്എസ്
എന്തായാലും, ക്വാർട്ടറും സെമിയും ഫുള്ളും സിംല ഖാദറും ഇപ്പോൾ വൈറലാണ്.