ETV Bharat / state

കൊറോണക്കാലം; എരിക്കുളത്തിന് കണ്ണീർക്കാലം

കാസര്‍കോട് എരിക്കുളത്തെ പരമ്പരാഗത മൺപാത്ര നിർമാണ കുടുംബങ്ങൾ പ്രതിസന്ധിയില്‍. എരിക്കുളം ഗ്രാമത്തിലെ വീടുകൾ നിറയെ വില്‍പന നടത്താൻ കഴിയാത്ത കണിക്കലങ്ങൾ കെട്ടിക്കിടക്കുകയാണ്.

എരിക്കുളം കലം  മടിക്കൈ കലം  കണിക്കലം  എരിക്കുളം കണിക്കലം  മടിക്കൈ കണിക്കലം  കാസര്‍കോട് കണിക്കലം  വിഷു വിപണി  കണിക്കല വില്‍പന  erikkulam kanikkalam  vishu market
എരിക്കുളം ഗ്രാമത്തിലെ കണിക്കലങ്ങൾ; വിഷുവിന് കണ്ണീര്‍ കണി
author img

By

Published : Apr 13, 2020, 8:32 PM IST

Updated : Apr 13, 2020, 8:55 PM IST

കാസര്‍കോട്: കാസർകോട് ജില്ലയിലെ എരിക്കുളം ഗ്രാമത്തിന് ഓരോ വിഷുക്കാലവും പ്രതീക്ഷയുടെ ദിനങ്ങളാണ്. വർഷം മുഴുവൻ നീണ്ടുനില്‍ക്കുന്ന അധ്വാനത്തിന് വില ലഭിക്കുന്ന വിഷുക്കാലം. അടുത്ത വർഷത്തേക്കുള്ള ഉപജീവനമാർഗം വിഷുക്കാലത്തെ കച്ചവടമാണ്. മടിക്കൈ എരിക്കുളത്തെ 160 ഓളം കുടുംബങ്ങളുടെ ജീവിതമാർഗം പരമ്പരാഗത മൺപാത്ര നിർമാണമാണ്. വിഷു വിപണി ലക്ഷ്യമാക്കി നിർമിക്കുന്ന കണിക്കലങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാർഗം.

കൊറോണക്കാലം; എരിക്കുളത്തിന് കണ്ണീർക്കാലം

വിഷു വിപണി ലക്ഷ്യമിട്ട് നാല് മാസങ്ങൾക്ക് മുമ്പാണ് ഓരോ വീടുകളിലും മണ്‍പാത്ര നിർമാണം ആരംഭിച്ചത്. പക്ഷേ ലോക്ക്ഡൗൺ വന്നതോടെ വിഷു വിപണി നഷ്‌ടമായി. അതോടെ എരിക്കുളം ഗ്രാമത്തിലെ വീടുകൾ നിറയെ വില്‍പന നടത്താൻ കഴിയാത്ത കണിക്കലങ്ങൾ കെട്ടിക്കിടക്കുകയാണ്. വില്‍പന നിലച്ചതോടെ മൺപാത്ര നിർമാണ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്. വരാനിരിക്കുന്ന മഴക്കാലത്ത് മറ്റ് ജീവിത മാർഗങ്ങളില്ലാതെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് എരിക്കുളത്തെ 160 ഓളം കുടുംബങ്ങൾ.

Last Updated : Apr 13, 2020, 8:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.