ETV Bharat / state

ചെന്നിത്തലയുടെ യാത്രക്ക് വീക്ഷണത്തിന്‍റെ 'ആദരാഞ്ജലി' : കെ.പി.സി.സി വിശദീകരണം തേടി - udf

യാത്രയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വീക്ഷണം പത്രം പുറത്തിറക്കിയ സപ്ലിമെന്‍റിലാണ് "ആദരാഞ്ജലി" എന്ന് അച്ചടിച്ചു വന്നിട്ടുള്ളത്.

veekshanam supliment issue  ചെന്നിത്തലയുടെ യാത്ര  'വീക്ഷണം'  ഐശ്വര്യ കേരളയാത്ര  chennithala  ramesh chennithala  kasarcode  udf  udf leaders
ചെന്നിത്തലയുടെ യാത്രക്ക് 'ആദരാഞ്ജലിയുമായി' കോണ്‍ഗ്രസ് മുഖപത്രം
author img

By

Published : Jan 31, 2021, 4:06 PM IST

Updated : Jan 31, 2021, 7:39 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. യാത്രയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്‍റിലാണ് ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലി എന്ന് അച്ചടിച്ച് വന്നിട്ടുള്ളത്. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള എല്ലാ യുഡിഎഫ് ഘടകകക്ഷി നേതാക്കളുടേയും ഫോട്ടോകള്‍ നിരത്തിയാണ് ആദരാഞ്ജലി എന്ന് ചേര്‍ത്തിരിക്കുന്നത്.

ഇന്ന് പുറത്തിറങ്ങിയ വീക്ഷണം ദിനപത്രത്തോടൊപ്പം വന്നിട്ടുള്ള സപ്ലിമെന്‍റിലാണ് സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ ചിത്രത്തിന് താഴെ കേരളത്തിലെ യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെ ചിത്രങ്ങൾക്ക് താഴെയാണ് വിവാദമായ പരസ്യം. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് ആറ് തവണയാണ് അച്ചടിച്ചിട്ടുള്ളത്. അതേസമയം സംഭവത്തില്‍ കെ.പി.സി.സി വിശദീകരണം തേടി. ജാഗ്രത കുറവ് ഉണ്ടായെന്ന് വീക്ഷണം മാനേജ്‌മെന്‍റ് കെ.പി.സി.സിക്ക് വിശദീകരണം നൽകി. പരസ്യം തയ്യാറാക്കിയത് പുറത്തുള്ള ഏജൻസിയാണെന്നും ബോധപൂർവമായ ശ്രമം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും വീക്ഷണം മാനേജ്‌മെന്‍റ് അറിയിച്ചു. ഐശ്വര്യ കേരള യാത്ര തുടങ്ങും മുൻപേ തന്നെയെത്തിയ പാർട്ടി പത്രത്തിലെ പരസ്യം ഇതിനകം വിവാദമായിക്കഴിഞ്ഞു.

Last Updated : Jan 31, 2021, 7:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.