ETV Bharat / state

ബഷീറിന്‍റെ ഓര്‍മകളുമായി കഥാപാത്രങ്ങൾ ജനങ്ങള്‍ക്കിടയിൽ

പാത്തുമ്മയും ആട്, ഒറ്റക്കണ്ണന്‍ പോക്കര്‍, മുച്ചീട്ടു കളിക്കാരന്‍, സ്ഥലത്തെ പ്രധാന ദിവ്യനിലെ ജിന്ന് തുടങ്ങിയ കഥാപാത്രങ്ങൾ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി

ബഷീർ കഥാപാത്രങ്ങൾ
author img

By

Published : Jul 12, 2019, 6:07 PM IST

Updated : Jul 12, 2019, 10:04 PM IST

കാസർകോട്: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മകളുമായി സാംസ്‌കാരിക കൂട്ടായ്‌മ സംഘടിപ്പിച്ചു. ബഷീര്‍ കിസ എന്ന പരിപാടിയുടെ ഭാഗമായാണ് ബഷീര്‍ കഥാപാത്രങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. പാത്തുമ്മയും ആടും, ഒറ്റക്കണ്ണന്‍ പോക്കര്‍, മുച്ചീട്ടു കളിക്കാരന്‍, സ്ഥലത്തെ പ്രധാന ദിവ്യനിലെ ജിന്ന്, കണ്ടന്‍ പറയന്‍ മന്ത്രവാദി, പൊന്‍കുരിശ് തോമ തുടങ്ങി ബഷീര്‍ കഥാപാത്രങ്ങൾ പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. വായിച്ചറിഞ്ഞ കഥാപാത്രങ്ങളെ നേരില്‍ കണ്ടപ്പോള്‍ ആളുകള്‍ക്കും കൗതുകമായി. കാഞ്ഞങ്ങാട് വെച്ച് നടത്തുന്ന ബഷീര്‍ കിസ എന്ന പരിപാടിയുടെ പ്രചരണാര്‍ഥമാണ് കഥാപാത്രങ്ങളെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തിയത്. എംവി ദേവന്‍ നല്‍കിയ രേഖാചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി മനോജ് മേഖയാണ് ബഷീര്‍ കഥാപാത്രങ്ങളെ ഒരുക്കിയത്. തുടര്‍ന്ന് നഗരത്തില്‍ ഫ്‌ളാഷ് മോബും അരങ്ങേറി.

Intro:ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകളുമായി സാംസ്‌കാരിക കൂട്ടായ്മ. ബഷീര്‍ കിസ എന്ന പരിപാടിയുടെ ഭാഗമായാണ് കൂട്ടായ്മ കഥാപാത്രങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.

Body:
ഹോള്‍ഡ്-കഥാപാത്രങ്ങള്‍
പാത്തുമ്മയും ആടും, ഒറ്റക്കണ്ണന്‍ പോക്കര്‍, മുച്ച്ീട്ടു കളിക്കാരന്‍, സ്ഥലത്തെ പ്രധാന ദിവ്യനിലെ ജിന്ന്, കണ്ടന്‍ പറയന്‍ മന്ത്രവാദി, പൊന്‍കുരിശ് തോമ തുടങ്ങി ബഷീര്‍ കഥാപാത്രങ്ങളാണ് പൊതു നിരത്തില്‍ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിയത്. വായിച്ചറിഞ്ഞ കഥാപാത്രങ്ങളെ നേരില്‍ കണ്ടപ്പോള്‍ ആളുകള്‍ക്കും കൗതുകം. കാഞ്ഞങ്ങാട്ട് നടത്തുന്ന ബഷീര്‍ കിസ എന്ന പരിപാടിയുടെ പ്രചരണാര്‍ഥമാണ് കഥാപാത്രങ്ങളെ ജനങ്ങള്‍ക്കിടയിലേക്ക് പരിചയപ്പെടുത്തിയത്.

ബൈറ്റ്- അഡ്വ.സി.ഷുക്കൂര്‍
എം.വി.ദേവന്‍ നല്‍കിയ രേഖാചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി മനോജ് മേഖയാണ് ബഷീര്‍ കഥാപാത്രങ്ങളെ ഒരുക്കിയത്. തുടര്‍ന്ന് നഗരത്തില്‍ ഫ്‌ലാഷ് മോബും നടത്തി.
ഹോള്‍ഡ്Conclusion:etv bharat
kasaragod
Last Updated : Jul 12, 2019, 10:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.