ETV Bharat / state

കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിലെത്തി നിയുക്ത എംപി രാജ്മോഹൻ ഉണ്ണിത്താൻ - sarath lal

കാസർകോട് ശ്വാശ്വത സമാധാനം ഉണ്ടാകാൻ പ്രയത്നിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ എവിടം വരെ താഴാനും കോൺഗ്രസ് തയ്യാറാണെന്നും ഉണ്ണിത്താൻ

നിയുക്ത എംപി രാജ് മോഹൻ ഉണ്ണിത്താൻ
author img

By

Published : May 24, 2019, 3:24 PM IST

Updated : May 24, 2019, 5:05 PM IST

കാസർകോട്: കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കാസർകോടിന്‍റെ നിയുക്ത എംപി രാജ്മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പ് വിജയ ശേഷം കല്യോട്ടെത്തിയ ഉണ്ണിത്താന് വികാരനിർഭരമായ സ്വീകരണമാണ് ലഭിച്ചത്.

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കാസർകോടിന്‍റെ നിയുക്ത എംപി രാജ്മോഹൻ ഉണ്ണിത്താൻ

രാവിലെ പത്ത് മണിയോടെ ശരത് ലാലും കൃപേഷും അന്തിയുറങ്ങുന്ന ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് നിയുക്ത എം.പി. ഉണ്ണിത്താൻ വിജയാഹ്ളാദ പര്യടനം ആരംഭിച്ചത്. രക്തസാക്ഷികളുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന കല്യോട് ഗ്രാമത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ രാജ്മോഹൻ ഉണ്ണിത്താനെ വരവേൽക്കാൻ എത്തിയിരുന്നു. പുഷ്പാർച്ചനക്ക് ശേഷം ശരത്തിന്‍റെയും കൃപേഷിന്‍റെയും വീടുകൾ അദ്ദേഹം സന്ദർശിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് കല്യോട്ടെത്തുകയും കെട്ടിവെക്കാൻ ആവശ്യമായ തുക അമ്മമാർ നൽകുകയും ചെയ്തപ്പോൾ മനസിലുറപ്പിച്ചു, വിജയിച്ചാൽ ആദ്യമെത്തുക കല്യോട്ട് തന്നെ ആയിരിക്കും, ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് ശ്വാശ്വത സമാധാനം ഉണ്ടാകാൻ പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്‍റ് അംഗമെന്ന നിലയിൽ ഔദ്യോഗിക യാത്രയും ഈ ഭൂമിയിൽ നിന്ന് തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.

കല്യോട്ടെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കാസർഗോഡിന്റെ നിയുക്ത എംപി രാജ് മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പ് വിജയ ശേഷം കല്യോട്ടെത്തിയ ഉണ്ണിത്താന് വികാരനിർഭരമായ സ്വീകരണമാണ് ലഭിച്ചത്.

 വിഒ

രാവിലെ പത്ത് മണിയോടെ ശരത്ത് ലാലും കൃപേഷും അന്തിയുറങ്ങുന്ന ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് നിയുക്ത എം.പി ഉണ്ണിത്താൻ വിജയാഹ്ലാദ പര്യടനം ആരംഭിച്ചത്. രക്തസാക്ഷികളുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന കല്യോട് ഗ്രാമത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ രാജ്മോഹൻ ഉണ്ണിത്താനെ വരവേൽക്കാൻ എത്തിയിരുന്നു. പുഷ്പാർച്ചനയ്ക്ക് ശേഷം ശരത്തിന്റെയും കൃപേഷിന്റെയും വീടുകളും അദ്ദേഹം സന്ദർശിച്ചു. നാമനിർദേശ പത്രിക്ക സമർപ്പിക്കുന്നതിന് മുൻപ് കല്യാട്ടെത്തുകയും അമ്മമാർ കെട്ടിവെക്കാൻ ആവശ്യമായ തുക നൽകുകയും ചെയ്തപ്പോൾ തന്നെ വിജയിച്ചാൽ ആദ്യം എത്തുക കല്യോട്ട് ആയിരുക്കും  എന്ന് മനസിലുറപ്പിച്ചിരുന്നെന്ന് ഉണ്ണിത്താൻ പറഞ്ഞു.

ബൈറ്റ് ഉണ്ണിത്താൻ

കാസർഗോഡ് ശ്വാശ്വത സമാധാനം ഉണ്ടാക്കാൻ പ്രയത്നിക്കുമെന്നും സമാധാനം പുനസ്ഥാപിക്കാൻ എവിടം വരെ താഴാനും കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത്
കാസർകോട്
Last Updated : May 24, 2019, 5:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.