കാസര്‍കോട് ദേവംമ്പാടി പഞ്ചായത്തിലെ പള്ളഞ്ചി പാലത്തിനടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. എഴുപതോളം വയസ് തോന്നിക്കുന്ന പുരുഷന്‍റെയും അറുപത് വയസ് തോന്നിക്കുന്ന സ്ത്രീയുടെയും മൃതശരീരമാണ് ഇന്ന് രാവിലെ ഒമ്പതരയോടെ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ആദൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അഡൂര്‍ ഭാഗത്തുള്ള ദമ്പതികളാണ് മരണപ്പെട്ടത് എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.