കാസര്‍കോട്: തൊഴിലില്ലായ്‌മക്ക് പരിഹാരം കാണല്‍ പ്രഥമ ലക്ഷ്യമെന്ന് നിയുക്ത തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍. കാസര്‍കോട് പ്രസ് ക്ലബിന്‍റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാണാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കും. ഇതിനായി വ്യാവസായിക മേഖലയില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരും. ചീമേനിയിലെ വ്യവസായ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും വനിതാ സംരംഭങ്ങളും സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം മേഖലക്ക് ഏറെ സാധ്യതകള്‍ മണ്ഡലത്തില്‍ ഉണ്ട്. വലിയപറമ്പ് ടൂറിസം വില്ലേജ്, കായല്‍ ടൂറിസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. മലബാര്‍ റിവര്‍ ക്രൂയിസ് ബോട്ട് ടെര്‍മിനലിന് തുടക്കം കുറിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ വിപുലീകരണം നടത്തും. പ്രാദേശിക സാധ്യതകള്‍ കണ്ടറിഞ്ഞ പദ്ധതികളാണ് ആവിഷ്‌കരിക്കുക. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. നൂതന കോഴ്‌സുകള്‍ മണ്ഡലത്തില്‍ കൊണ്ടുവരുമെന്നും ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read more: ഒരു ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ, മാതൃകയായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല
യുവാക്കളുടെ കായിക അഭിവൃദ്ധിക്കായി നിരവധി സ്റ്റേഡിയങ്ങള്‍ ഇതിനകം മണ്ഡലത്തില്‍ വന്നിട്ടുണ്ട്. ഇതിനൊപ്പം മണ്ഡലത്തില്‍ ഒരു ഫിറ്റ്‌നസ് പാര്‍ക്കും ആരംഭിക്കും. മുന്‍പ് തുടങ്ങി വെച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അവരുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയായതിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് മണ്ഡല ചരിത്രത്തിലെ വലിയ ഭൂരിപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോള്‍ ചെയ്യപ്പെട്ടതില്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചത് ഇടത് സര്‍ക്കാരിന്‍റെ രാഷ്ട്രീയ നിലപാടിനും ജനക്ഷേമ വികസനത്തിനുമുള്ള അംഗീകാരമാണെന്നും എം രാജഗോപാലന്‍ പറഞ്ഞു.