ETV Bharat / state

മഞ്ചേശ്വരത്തിന്‍റെ മനസ് പിടിച്ച് യു.ഡി.എഫ്; ജയം ആധികാരികം

ആകെ പോൾ ചെയ്ത 162751 വോട്ടുകളിൽ 65407 വോട്ട് നേടിയാണ് മുസ്ലീലീഗിലെ എം.സി. ഖമറുദ്ദീൻ വിജയിച്ചത്. ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ 57480 വോട്ടും ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈ 38233 വോട്ടും നേടി.

author img

By

Published : Oct 24, 2019, 11:31 PM IST

Updated : Oct 24, 2019, 11:54 PM IST

മഞ്ചേശ്വരത്തിന്‍റെ മനസ് പിടിച്ച് യു.ഡി.എഫ്

കാസർകോട്; സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം. ഓരോ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം നിലനിർത്താനും തിരിച്ചുപിടിക്കാനും മുന്നണികൾ തന്ത്രങ്ങൾ പലതും പയറ്റും. വോട്ടിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലാണ് എല്‍ഡിഎഫിനെയും യുഡിഎഫിനെയും എക്കാലത്തും മഞ്ചേശ്വരത്ത് പ്രതിരോധത്തിലാക്കുന്നത്. ഇത്തവണ 7923 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് മഞ്ചേശ്വരത്ത് ജയിച്ചുകയറിയത്.

മഞ്ചേശ്വരത്തിന്‍റെ മനസ് പിടിച്ച് യു.ഡി.എഫ്; ജയം ആധികാരികം
ആകെ പോൾ ചെയ്ത 162751 വോട്ടുകളിൽ 65407 വോട്ട് നേടിയാണ് മുസ്ലീലീഗിലെ എം.സി. ഖമറുദ്ദീൻ വിജയിച്ചത്. ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ 57480 വോട്ടും ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈ 38233 വോട്ടും നേടി. ആദ്യ റൗണ്ടിൽ തന്നെ 830 വോട്ട് ലീഡ് കരസ്ഥമാക്കിയ എം സി ഖമറുദ്ദീന്‍റെ ലീഡ് നില ഘട്ടംഘട്ടമായി ഉയരുകയായിരുന്നു.ആകെയുള്ള 18 റൗണ്ടിലും ലീഡ് നിലയിൽ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും ഖമറുദ്ദീൻ ഒന്നാം സ്ഥാനം വിട്ടുനല്‍കിയില്ല. കഴിഞ്ഞതവണ 89 വോട്ടിന്‍റെ നേരിയ വ്യത്യാസത്തിന് വിജയം നഷ്ടപ്പെട്ട ബിജെപിക്ക് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫലം വന്നപ്പോൾ വോട്ടെണ്ണൽ കേന്ദ്രമായ പൈവളിക ഗവൺമെന്‍റ് ഹൈസ്കൂളിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിനിടെ പെയ്ത ശക്തമായ മഴയെ അതിജീവിച്ച് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ എത്തിയത് പ്രവർത്തകരില്‍ ആവേശം വർദ്ധിപ്പിച്ചു. വോട്ടെണ്ണൽ അവസാനിച്ചതിന് പിന്നാലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും വോട്ടെണ്ണൽ കേന്ദ്രത്തിലെ പന്തൽ തകർന്നു. പന്തൽഷീറ്റുകൾ കാറ്റിൽ പറന്നു പോയി. ഈ സമയം പൊലീസുകാരും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഇവർ ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്.

Intro:മഞ്ചേശ്വരം മണ്ഡലം നിലനിർത്തി യു.ഡി.എഫ്. വോട്ടെണ്ണലിന്റെ ആദ്യാവസാനം മേൽക്കൈ നിലനിർത്തിയാണ്
യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ദീന്റെ ആധികാരിക വിജയം.

Body:സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ ശക്തമായ ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമാമായ മഞ്ചേശ്വരത്ത് വ്യക്തമായ ആധിപത്യത്തോടെയാണ് യു ഡി എഫ് വിജയം. ആകെ പോൾ ചെയ്ത 162751 വോട്ടുകളിൽ 65407 വോട്ട് നേടിയാണ് എം.സി.ഖമറുദ്ദീൻ വിജയിച്ചത്. ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ 57480 വോട്ടും ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈ 38233 വോട്ടും നേടി മുൻതിരഞ്ഞെടുപ്പുകൾക്ക് സമാനമായി രണ്ടും മൂന്നും സ്ഥാനത്തായി.
ആദ്യ റൗണ്ടിൽ തന്നെ 830 വോട്ട്
ലീഡ് കരസ്ഥമാക്കിയ എം സി കമറുദ്ദീന്റെ ലീഡ് നില ഘട്ടംഘട്ടമായി ഉയരുകയായിരുന്നു.
ആകെയുള്ള 18 റൗണ്ടിലും ലീഡ് നിലയിൽ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും എതിർ സ്ഥാനാർഥി ഒരിക്കൽ പോലും മുന്നിലെത്തിയില്ല എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞതവണ 89 വോട്ടിന്റെ നേരിയ വ്യത്യാസത്തിന് വിജയം നഷ്ടപ്പെട്ട ബിജെപിക്ക് രണ്ടാം സ്ഥാനം കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടിവന്നു.
വിശ്വാസി വോട്ടുകളടക്കം സമാഹരിച്ച് രവീശ തന്ത്രി കുണ്ടാറിലൂടെ മണ്ഡലം
പിടിച്ചെടുക്കാം എന്ന നേതൃത്വത്തിന്റെ
കണക്ക് കൂട്ടലാണ് പിഴച്ചത്.പ്രചരണ ഘട്ടത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായ എം ശങ്കർ റൈ വലിയ മുന്നേറ്റം നടത്തി 2006 ആവർത്തിക്കുമെന്ന് നേതൃത്വം
അവകാശപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ഭാഷാന്യൂനപക്ഷങ്ങളുടെ വിഷയവും ശബരിമല വിവാദവുമുൾപ്പടെ മണ്ഡലത്തിൽ സജീവ പ്രചാരണ വിഷയമായെങ്കിലും
ഒരു ചലനവുമുണ്ടാക്കാനായില്ല
എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രമായ പൈവളിക ഗവൺമെൻറ് ഹൈസ്കൂളിൽ
യു ഡി എഫ് പ്രവർത്തകരുടെ വലിയ ആവേശമാണ് കാണാൻ സാധിച്ചത്.
ഓരോ റൗണ്ടിലും ലീഡ് പ്രഖ്യാപനം വരുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് പ്രവർത്തകരുടെ ആവേശവും വർധിക്കുകയായിരുന്നു.
ഹോൾഡ്
കൊടിതോരണങ്ങളും ബാന്റ് വാദ്യവുമായി ആഹ്ലാദാരവമുയർന്നു. അന്തിമഫലപ്രഖ്യാപന സമയത്തുണ്ടായ സമയത്തും ആവേശം ചോരാതെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
ഹോൾഡ്.
മഴ തിമിർത്തു പെയ്യുന്നതിനിടയിലേക്കാണ് വിജയതിലകം ചൂടി യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ എത്തിയത്.പ്രവർത്തകർ ഖമറുദ്ദീനെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിച്ചു. തുറന്ന ജീപ്പിന് മുകളിൽ കയറി ഖമറുദ്ദീൻ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.വിജയ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥിയും യു ഡി എഫ് നേതാക്കളും മടങ്ങിയ ശേഷമാണ് പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും പിരിഞ്ഞു പോയത്.

Conclusion:പ്രദീപ് നാരായണൻ
ഇടിവി ഭാരത്
കാസർകോട്
Last Updated : Oct 24, 2019, 11:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.