ETV Bharat / state

സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യുഡിഎഫ്; എല്ലാ വീടുകളിലും കുറ്റപത്രം എത്തിക്കാന്‍ തീരുമാനം

UDF Against LDF: സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യുഡിഎഫ്. കാസര്‍കോട്ടെ വീടുകളില്‍ വിതരണം ചെയ്‌തു. സംസ്ഥാനത്ത് നടക്കുന്നത് ധൂര്‍ത്തെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

ramesh chennithala home visit  AICC General Secratery KC Venugopal  യുഡിഎഫ്  മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍  കെസി വേണുഗോപാല്‍  സർക്കാരല്ലിത് കൊള്ളക്കാർ  കുറ്റപത്ര വിതരണം  മുഖ്യമന്ത്രി  മുഖ്യമന്ത്രി ധര്‍മടം  kerala news updates  latest news in kerala  UDF Chargesheet Against LDF Govt  മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല  രമേശ്‌ ചെന്നിത്തല  Kasaragod News Updates  Latest News In Kerala
UDF Chargesheet Against LDF Govt
author img

By ETV Bharat Kerala Team

Published : Dec 6, 2023, 5:19 PM IST

Updated : Dec 6, 2023, 7:00 PM IST

സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യുഡിഎഫ്

കാസർകോട്: സർക്കാരിനെതിരെയുള്ള കുറ്റപത്രവുമായി യുഡിഎഫ് നേതാക്കൾ ജനങ്ങളിലേക്ക്. മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കാസർകോട്ടെ വീടുകളിൽ നേരിട്ടെത്തി കുറ്റപത്രം വിതരണം ചെയ്‌തു. സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമായാണ് കാസർകോട് കുറ്റപത്രം വിതരണം നടത്തിയത് (UDF Chargesheet Against LDF Govt).

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് യുഡിഎഫ് പ്രധാനമായും ഉയർത്തികാണിക്കുന്നത്. ജനങ്ങളോട് സംസാരിച്ചും സർക്കാരിനെതിരെയുള്ള കാര്യങ്ങൾ വിശദീകരിച്ചുമാണ് വീടുകളിൽ നിന്നുള്ള പ്രവര്‍ത്തകരുടെ മടക്കം. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല ആരോപിച്ചു (UDF Against LDF).

നികുതി കൃത്യമായി പിരിച്ചെടുക്കാതെ വായ്‌പ എടുക്കുന്ന തുക മുഴുവൻ പലിശ അടക്കുവാൻ മാത്രം ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനെതിരെ കുറ്റപത്രവുമായി യുഡിഎഫിന്‍റെ കുറ്റവിചാരണ സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് (AICC General Secretary KC Venugopal) നിർവഹിച്ചത്.

മുഖ്യമന്ത്രിയുടെയും 11 മന്ത്രിമാരുടെയും അടക്കം 14 നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് തുടക്കമിട്ട കുറ്റവിചാരണ സദസിലാണ് ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന പേരിലുള്ള കുറ്റപത്രം അവതരിപ്പിച്ചത്. ഡിസംബർ 31 വരെയാണ് കുറ്റവിചാരണ സദസും കുറ്റപത്ര വിതരണവും നടക്കുക (UDF Chargesheet Supplied In Kasaragod).

സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ്‌ ചെന്നിത്തല: സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും എത്തിക്കുകയെന്നതാണ് യുഡിഎഫ് ഏറ്റെടുത്ത ദൗത്യമെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. താന്‍ ഇവിടെ കാസര്‍കോട് എത്തിയപ്പോള്‍ കുറച്ച് വീടുകളില്‍ കയറണമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ക്കൊപ്പം താനും വീടുകളില്‍ സന്ദര്‍ശനം നടത്തുകയാണ്. ഇതുപോലെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും നേതാക്കന്മാര്‍ സന്ദര്‍ശനം നടത്തി, ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ ബോധ്യപ്പെടുത്താനാണ് കുറ്റപത്രം നല്‍കുന്നത്. ഇവിടെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

അമിതമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. സപ്ലൈക്കോയിലാണെങ്കില്‍ സാധനങ്ങളും ഇല്ല. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമില്ല. ധൂര്‍ത്തും അഴിമതിയുമാണ് സര്‍ക്കാരിന്‍റെ മുഖമുദ്ര. റബ്ബര്‍ കര്‍ഷകര്‍ അടക്കം സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്നും ഇങ്ങനെ എല്ലാ കാര്യത്തിലും പരാജയപ്പെട്ട സര്‍ക്കാരിന്‍റെ യഥാര്‍ഥ ചിത്രമാണ് യുഡിഎഫ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.

കേന്ദ്രം തരാനുള്ളത് കേന്ദ്രം തരണം അതോടൊപ്പം കേരള സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയും അവസാനിപ്പിക്കുകയും വേണം. എന്നാല്‍ മാത്രമെ സംസ്ഥാനത്ത് സാമ്പത്തിക പ്രയാസം ഇല്ലാതാകുകയുള്ളൂവെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

also read: പ്രതിപക്ഷത്തിന്‍റെ കുറ്റവിചാരണ സദസ് ഇന്ന് ആരംഭിക്കും; സംസ്ഥാനതല ഉദ്ഘാടനം ധര്‍മ്മടത്ത്

Last Updated : Dec 6, 2023, 7:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.