കാസർകോട്: ആത്മഹത്യ ചെയ്യാൻ അമ്മ തയാറാക്കി വച്ച എലിവിഷം കലർന്ന ഐസ്ക്രീം കഴിച്ച് മകൻ ഉൾപ്പെടെ രണ്ട് പേർ മരിച്ച സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശി വർഷയെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ വർഷയെ റിമാൻഡ് ചെയ്തു.
വർഷയുടെ മകൻ അദ്വൈത്, ഇളയ സഹോദരി ദൃശ്യ (19) എന്നിവരാണ് മരിച്ചത്. വസന്തന്‍-സാജിത ദമ്പതികളുടെ മൂത്തമകള്‍ വര്‍ഷ ആത്മഹത്യ ചെയ്യുന്നതിനായാണ് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തത്. എന്നാല്‍ വര്‍ഷ അല്‍പം മാത്രമേ കഴിച്ചിരുന്നുള്ളു. പെട്ടെന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് കിടന്നു.
വര്‍ഷ ഉറങ്ങിയ ശേഷം ഇളയമകന്‍ അദ്വൈത് മേശപ്പുറത്തിരുന്ന ഐസ്‌ക്രീം എടുത്ത് കഴിക്കുകയും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് കൊടുക്കുകയുമായിരുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് അദ്വൈത് പിറ്റേദിവസം പുലര്‍ച്ചെ മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ദൃശ്യയുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. കോഴിക്കോട്ട് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് ദൃശ്യ മരിച്ചത്. വര്‍ഷയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.