ETV Bharat / state

പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു സുഹൃത്തുക്കൾ മുങ്ങിമരിച്ചു - Payaswini river

ചെന്നൈയിൽ നിന്നും പരിചയപ്പെട്ട സുഹൃത്തുക്കളായ അഞ്ച് യുവാക്കൾ നാട് കാണാനായി കഴിഞ്ഞ ആഴ്‌ചയാണ്‌ കാസർകോടെത്തിയത്‌.

river friends death  Two friends drowned in Payaswini river  രണ്ടു സുഹൃത്തുക്കൾ മുങ്ങിമരിച്ചു  പയസ്വിനി പുഴയിൽ സുഹൃത്തുക്കൾ മുങ്ങിമരിച്ചു  കാസർകോട് അപകട മരണം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam latest news  Two friends drowned while taking bath  Payaswini river
പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു സുഹൃത്തുക്കൾ മുങ്ങിമരിച്ചു
author img

By

Published : Sep 29, 2022, 12:56 PM IST

കാസർകോട്: പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം സ്വദേശി വിജിത്ത്(23), തിരുവനന്തപുരം സ്വദേശി രഞ്ജു(24) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച്ച (28.09.22)വൈകിട്ടാണ് പുഴയിൽ കുളിക്കാനിറങ്ങിയ ഇവരെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

പയസ്വിനി പുഴയിലെ ആലൂർ മുനമ്പം തൂക്ക് പാലത്തിനടിയിലാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ ഒഴുക്കിപ്പെടുകയായിരുന്നു. രണ്ടുപേരും ചെന്നൈയിൽ മോട്ടോർ വെഹിക്കിൾ കമ്പനിയിൽ ജീവനക്കാരാണ്.

കൊളത്തൂർ കല്ലളിയിൽ ലൈറ്റ് ആൻഡ്‌ സൗണ്ട് കച്ചവടം നടത്തുന്ന ശ്രീവിഷ്‌ണു മുമ്പ്‌ ചെന്നൈയിൽ ജോലി ചെയ്‌തിരുന്നു. അവിടെ നിന്നും പരിചയപ്പെട്ട സുഹൃത്തുക്കളായ അഞ്ച് യുവാക്കൾ നാട് കാണാനായി കഴിഞ്ഞ ആഴ്‌ചയാണ്‌ കാസർകോടെത്തിയത്‌. തിരുവനന്തപുരത്തെ വൈശാഖ്, കുമ്പളയിലെ അബ്‌ദുല്‍ ഖാദർ സിനാൻ, സി വിഷ്‌ണു പരവനടുക്കം എന്നിവരാണ് ഒപ്പമുണ്ടായത്‌.

ഞായറാഴ്‌ച ഗോവ സന്ദർശിച്ച ശേഷം ചൊവ്വാഴ്‌ച്ചയാണ് ഇവർ തിരിച്ചെത്തിയത്. ബുധനാഴ്ച്ച രാവിലെ റാണിപുരം സന്ദർശിച്ച ശേഷം പകൽ മൂന്നോടെ കൊളത്തൂരിലെ വീട്ടിലെത്തി. ഉച്ചഭക്ഷണത്തിന് ശേഷം നാലോടെ പയസ്വിനിയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

കൊളത്തൂരിലെ വിഷ്‌ണു പരവനടുക്കത്തെ വിഷ്‌ണുവും ആദ്യം കുളിക്കാനിറങ്ങി. പിന്നാലെയാണ്‌ വിജിത്തും രഞ്ജുവും ഇറങ്ങിയത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.