ETV Bharat / state

ആമകൾക്ക് ദൈവപരിവേഷം; ചോറൂണ് നൽകിയാൽ രോഗം സുഖപ്പെടുമെന്ന് വിശ്വാസം - ആമക്കുളം

400 വർഷത്തിലധികമായി ആമകളെ സംരക്ഷിച്ചുപോരുന്ന ഒരു ആമക്കുളമുണ്ട് കാസർകോട്. ബേഡഡുക്ക പഞ്ചായത്ത് തോരോത്ത് മോലോത്തുംകാവ് അടുക്കത്ത് ഭഗവതി ക്ഷേത്രപരിസരത്താണ് അത്തരമൊരു കാഴ്ചയുള്ളത്.

കാസർകോട് ആമക്കുളം  കാസർകോട് ആമ  ബേഡഡുക്ക  ബേഡഡുക്ക ആമ  tortoise pond in kasargod bedadukka  tortoise pond in kasargod  tortoise pond in bedadukka  kasargod tortoise  bedadukka tortoise  ആമകൾക്ക് ദൈവപരിവേഷം  കാസർകോട്  aamakkulam  ആമക്കുളം
tortoise pond in kasargod bedadukka
author img

By

Published : Oct 20, 2021, 8:50 PM IST

കാസർകോട്: നൂറുകണക്കിന് ആമകൾ ഭയമില്ലാതെ അധികാരത്തോടെ നീന്തിത്തുടിക്കുന്നത് കണ്ടിട്ടുണ്ടോ? 400 വർഷത്തിലധികമായി ആമകളെ സംരക്ഷിച്ചുപോരുന്ന ഒരു ആമക്കുളമുണ്ട് കാസർകോട്. ബേഡഡുക്ക പഞ്ചായത്ത് തോരോത്ത് മോലോത്തുംകാവ് അടുക്കത്ത് ഭഗവതി ക്ഷേത്രപരിസരത്താണ് പ്രകൃതിയുടെ അനുഗ്രഹമെന്നോണം അത്തരമൊരു കാഴ്ചയുള്ളത്.

പലനിറത്തിലുള്ള 400ഓളം ആമകളാണ് ഇവിടെയുള്ളത്. ഇക്കൂട്ടത്തിൽ വംശനാശ ഭീഷണി നേരിടുന്നവയുമുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യചോറാണ് ആമകളുടെ ഇഷ്ട ഭക്ഷണം. ക്ഷേത്രത്തിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് ആമക്കുളം. ആമകൾക്കൊപ്പം മീനുകളും നീന്തിക്കളിക്കുന്നത് കാണാം. രണ്ടേക്കറോളം വിസ്തൃതിയിലാണ് കുളം. പാറയുടെ നടുവിലായതിനാൽ പ്രാദേശികമായി 'പള്ളം' എന്നും കുളം അറിയപ്പെടുന്നു.

ആമകൾക്ക് ദൈവപരിവേഷം; ചോറൂണ് നൽകിയാൽ രോഗം സുഖപ്പെടുമെന്ന് വിശ്വാസം

വിശാലമായ സമതലമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന മോലാത്തുംകാവ് പ്രദേശം. ഹെക്ടർ കണക്കിന് പ്രദേശം മുഴുവനും പാറയാണ്. ജലക്ഷാമം രൂക്ഷമായ ഉയർന്ന സമതല മേഖലയാണിവിടം. പാറപ്പുറത്ത് താഴ്ന്നയിടത്ത് മഴവെള്ളം കെട്ടിനിൽക്കുന്നതായി ഒറ്റനോട്ടത്തിൽ തോന്നും. ഇതിലാണ് നാനൂറു വർഷങ്ങളായി ആമകളെ സംരക്ഷിച്ച് ആരാധിക്കുന്നത്. നൂറു വർഷമായി ജീവിക്കുന്ന ആമകളും ഇവിടെ ഉണ്ടെന്നു പറയപ്പെടുന്നു.

ALSO READ: പ്രളയപ്പെയ്‌ത്ത്: ഇനിയും കരകയാറാതെ ദുരിതബാധിതർ

ക്ഷേത്രത്തിൽനിന്ന് നൂറുമീറ്ററോളം മാറിയാണ് കുളം. ആമകളെ നിരീക്ഷിക്കുന്നതിനായി കുളത്തിന്‍റെ മധ്യത്തിൽ വൃത്താകൃതിയിൽ മണ്ഡപമുണ്ട്. എട്ട് കോൺക്രീറ്റ് തൂണുകളിലാണ് മേൽക്കൂര ഓടുമേഞ്ഞ മണ്ഡപം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൽ നിന്ന് മണ്ഡപത്തിലേക്ക് എത്തിച്ചേരാൻ പാലവും മണ്ഡപത്തിൽനിന്ന് വെള്ളത്തിലേക്കിറങ്ങാൻ പടവുകളും ഉണ്ട്. മണ്ഡപത്തിൽ കൂർമാവതാര മൂർത്തിയുടെ ശിൽപം പ്രതിഷ്ഠിച്ചിട്ടുണ്ട്. ശംഖ്, ചക്രം, ഗദ, പത്മം, കിരീടം നീണ്ട കഴുത്ത്, ആമയുടെ രൂപത്തിലുള്ള ഭാഗവും വിഗ്രഹത്തിന്‍റെ സവിശേഷതയാണ്.

ചർമരോഗമുള്ളവർ ആമയ്ക്ക് ചോറൂണ് നൽകിയാൽ പെട്ടെന്ന് സുഖപ്പെടുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽനിന്ന് ലഭിക്കുന്ന നിവേദ്യച്ചോറുമായി ജലാശയത്തിന്‍റെ കരയിൽനിന്ന് ഭക്തർ വെള്ളത്തിൽ കൈവിരൽ സ്പർശിച്ച് പ്രത്യേക ശബ്ദമുണ്ടാക്കിയാൽ ആമകൾ ഓരോന്നായി വന്ന് നിവേദ്യം ഭക്ഷിക്കുന്നത് കാണാം.

വിദേശിയർ ഉൾപ്പെടെയുള്ള സഞ്ചാരികളും ആമക്കുളം കാണാനായി എത്തുന്നുണ്ട്. രാത്രിയിൽ ആമകൾ കരയിൽ കയറുന്നതിനാൽ ഇതുവഴി വാഹനമോടിച്ചു പോകുന്നവർ പോലും പതുക്കെയേ പോകാറുള്ളൂ. കുളത്തിന്‍റെ പരിസരത്തുള്ള വീടുകളിലും രാത്രികാലങ്ങളിൽ ആമകൾ എത്താറുണ്ട്. രാവിലെ വീട്ടുകാർ കുളത്തിൽ തന്നെ കൊണ്ടുവിടും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.