കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കുന്നതിനെതിരെ ടി എൻ പ്രതാപൻ എം.പി. അഞ്ചുവർഷത്തേക്ക് ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വമാണ് എംപി സ്ഥാനം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് ആയിരിക്കണം എംപിമാരുടെ മുൻഗണന. രാജ്യസഭാംഗങ്ങളെയും മത്സരിപ്പിക്കരുത്. സാമൂഹ്യ യാഥാർഥ്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം സ്ഥാനാർഥികളെ തീരുമാനിക്കാൻ. സ്ഥാനാർഥികളെ നിശ്ചയിക്കാൻ പൊതു മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
എംപിമാർ മത്സരിക്കരുതെന്ന് ടിഎൻ പ്രതാപൻ എം.പി - നിയമസഭാ തെരഞ്ഞെടുപ്പ്
അഞ്ചുവർഷത്തേക്ക് ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വമാണ് എംപി സ്ഥാനം. സ്ഥാനാർഥികളെ നിശ്ചയിക്കാൻ പൊതു മാനദണ്ഡങ്ങൾ വേണമെന്നും ടിഎൻ പ്രതാപൻ എം.പി
എംപിമാർ മത്സരിക്കരുതെന്ന് ടിഎൻ പ്രതാപൻ എം.പി