ETV Bharat / state

റോഡുകൾ അടച്ചു; കാസർകോട് അതിർത്തിയിലെ ജനങ്ങൾ ദുരിതത്തില്‍ - ലോക്ക്ഡൗൺ

അതിർത്തി മേഖലയിലെ ജനങ്ങൾക്ക് കേരളത്തിലേക്ക് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ അവിടേക്ക് പോകാനോ അവിടുത്തെ ജനങ്ങളെ നിരീക്ഷിക്കാനോ കഴിയാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.

Covid  karnataka  people  reach Kerala  അതിർത്തി മേഖലയിലെ ജനങ്ങൾ  കേരളത്തിലോട്ട് കടക്കാൻ കഴിയാത്ത സ്ഥിതി  ലോക്ക്ഡൗൺ  കാസർകോട്
ലോക്ക്ഡൗണിൽ കുടുങ്ങി അതിർത്തി മേഖലയിലെ ജനങ്ങൾ
author img

By

Published : Mar 27, 2020, 11:04 AM IST

കാസർകോട്: ലോക്‌ഡൗൺ വന്നതോടെ ദുരിതത്തിലായത് കാസർകോട് ജില്ലയിലെ അതിർത്തി മേഖലയിലെ ജനങ്ങളാണ്. ദേലംപാടിയെ ഈശ്വരമംഗലവുമായി ബന്ധിപ്പിക്കുന്ന കൊട്ടിയാടി പഞ്ചോടി റോഡ്, മയ്യള പഞ്ചോടി റോഡ്, നൂജിബെട്ടു റോഡ്, സുള്ള്യ മണ്ടക്കോൽ എന്നീ റോഡുകളിലെല്ലാം കര്‍ണാടക സര്‍ക്കാര്‍ അടച്ചു. ടിപ്പര്‍ ലോറിയില്‍ മണ്ണിറക്കിയാണ് റോഡുകൾ അടച്ചത്. ഇതോടെ കർണാടകയോട് ചേർന്ന് കിടക്കുന്ന അതിർത്തി പഞ്ചായത്തുകളിൽ പല സ്ഥലങ്ങളിലും ജനങ്ങൾ ഒറ്റപ്പെട്ടു. ഇവർക്ക് കേരളത്തിലേക്ക് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ അവിടേക്ക് പോകാനോ ജനങ്ങളെ നിരീക്ഷിക്കാനോ മാർഗവുമില്ലെന്നാണ് പരാതി.

ലോക്ക്ഡൗണിൽ കുടുങ്ങി അതിർത്തി മേഖലയിലെ ജനങ്ങൾ

കാൽനട യാത്ര പോലും സാധ്യമാകാത്ത വിധം അതിർത്തി റോഡിൽ മുഴുവൻ മൺകൂന നിർമിച്ചിരിക്കുകയാണ് കർണാടക സർക്കാർ. ദേലംപാടി, എമകജെ തുടങ്ങിയ പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിലെത്താൻ കർണാടകയിലെ റോഡുകൾ ആണ് ആശ്രയം. ദേലംപാടി പഞ്ചായത്തിലെ മൂന്ന് ഭാഗവും കര്‍ണാടക അതിര്‍ത്തിയാണ്. ദേലംപാടി പഞ്ചായത്തിലൂടെ കടന്നു പോകുന്ന ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയുടെ കിഴക്കും പടിഞ്ഞാറുഭാഗവും കര്‍ണാടകയിലാണ്. ഇവിടത്തുകാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കും പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണാടകയിലെ ഈശ്വരമംഗലത്തെയും ഗാളി മുഖത്തെയുമാണ്. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിർത്തി പഞ്ചായത്തുകളിലെ ജനങ്ങൾ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.