കാസര്‍കോട്: പൊലീസ് ആക്‌ട് പ്രകാരം കാസര്‍കോട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. അയോധ്യ വിധിയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഒമ്പത് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്തേര, ഹോസ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കേരളാ പൊലീസ് ആക്‌ട് 78, 79 പ്രകാരം ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.